ഏ​ഷ്യ​ൻ ഒ​ളി​മ്പി​ക്​ കൗ​ൺ​സി​ൽ ജ​ന​റ​ൽ അ​സം​ബ്ലി യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ക്കാ​നു​ള്ള പ്ര​തി​നി​ധി​ക​ൾ മ​സ്​​ക​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ

2030ലെ ഏഷ്യൻ ഗെയിംസ് ആതിഥേയരെ നാളെയറിയാം

മ​സ്​​ക​ത്ത്​: ഏ​ഷ്യ​ൻ ഒ​ളി​മ്പി​ക്​ കൗ​ൺ​സി​ലി​െൻറ 39ാമ​ത്​ ജ​ന​റ​ൽ അ​സം​ബ്ലി​യും അ​നു​ബ​ന്ധ യോ​ഗ​ങ്ങ​ളും ബു​ധ​നാ​ഴ്​​ച മ​സ്​​ക​ത്തി​ൽ ജെ.​ഡ​ബ്ല്യു മാ​രി​യ​റ്റ്​ ഹോ​ട്ട​ലി​ൽ ന​ട​ക്കും.2030ലെ ​ഏ​ഷ്യ​ൻ ഗെ​യിം​സി​െൻറ ആ​തി​ഥേ​യ​രെ തീ​രു​മാ​നി​ക്കു​ന്ന​തി​നു​ള്ള വോ​െ​ട്ട​ടു​പ്പും ഇ​തി​െൻറ ഭാ​ഗ​മാ​യി ന​ട​ക്കും.ഒ​മാ​നി​ൽ ഇ​താ​ദ്യ​മാ​യാ​ണ്​ ജ​ന​റ​ൽ അ​സം​ബ്ലി യോ​ഗം ന​ട​ക്കു​ന്ന​ത്. ഏ​ഷ്യ​ൻ രാ​ഷ്​​ട്ര​ങ്ങ​ളി​ലെ നാ​ഷ​ന​ൽ ഒ​ളി​മ്പി​ക്​ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ളും പ്ര​ധാ​ന​പ്പെ​ട്ട കാ​യി​ക താ​ര​ങ്ങ​ളും യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ക്കും.

32 ദേ​ശീ​യ ഒ​ളി​മ്പി​ക്​ ക​മ്മി​റ്റി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളാ​ണ്​ യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ മ​സ്​​ക​ത്തി​ലെ​ത്തി​യി​ട്ടു​ള്ള​ത്.13 രാ​ഷ്​​ട്ര​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ ഒാ​ൺ​ലൈ​നി​ലാ​യി​രി​ക്കും പ​​െ​ങ്ക​ടു​ക്കു​ക.ഒ​മാ​ൻ ഒ​ളി​മ്പി​ക്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​യ്യി​ദ്​ ഖാ​ലി​ദ്​ ബി​ൻ ഹ​മ​ദ്​ അ​ൽ ബു​സൈ​ദി​യും ബോ​ർ​ഡ്​ അം​ഗം ശൈ​ഖ്​ ബ​ദ​ർ ബി​ൻ അ​ലി അ​ൽ റ​വാ​സു​മാ​ണ്​ ഒ​മാ​നെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​​ യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ക്കു​ക. സൗ​ദി​യും ഖ​ത്ത​റു​മാ​ണ്​ ഏ​ഷ്യ​ൻ കാ​യി​ക മാ​മാ​ങ്ക​ത്തി​െൻറ ആ​തി​ഥേ​യ​ത്വ പ​ദ​വി പ്ര​തീ​ക്ഷി​ച്ച്​ അ​വ​സാ​ന റൗ​ണ്ടി​ലു​ള്ള രാ​ജ്യ​ങ്ങ​ൾ.

ഏ​ഷ്യ​ൻ ഗെ​യിം​സി​നാ​യി ഒ​രു​ക്കി​യ സം​വി​ധാ​ന​ങ്ങ​ൾ ഇ​രു രാ​ജ്യ​ങ്ങ​ളും ജ​ന​റ​ൽ അ​സം​ബ്ലി​യി​ൽ അ​വ​ത​രി​പ്പി​ക്കും.തു​ട​ർ​ന്നാ​ണ്​ വോ​െ​ട്ട​ടു​പ്പ്​ ന​ട​ക്കു​ക. വോ​െ​ട്ട​ടു​പ്പ്​ ഒാ​ൺ​ലൈ​നി​ലാ​യി​രി​ക്കും ന​ട​ക്കു​ക. ഇ​രു രാ​ജ്യ​ങ്ങ​ളും ഏ​റ്റ​വും മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ്​ ഏ​ഷ്യ​ൻ ഗെ​യിം​സി​നാ​യി സ​ജ്ജ​മാ​യി​ട്ടു​ള്ള​തെ​ന്ന്​ ഏ​ഷ്യ​ൻ ഒ​ളി​മ്പി​ക്​​സ്​ കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ് അ​ഹ്മ​ദ് അ​ൽ ഫ​ഹ​ദ് അ​ൽ സ​ബാ​ഹ് പ​റ​ഞ്ഞു.

റി​യാ​ദി​ലെ എ​ഡ്ജ് ഓ​ഫ് ദ ​വേ​ൾ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള തു​വൈ​ഖ് മ​ല​നി​ര​ക​ളി​ലും താ​ഴെ​യു​മാ​യാ​ണ് വേ​ദി​ക​ൾ സ​ജ്ജീ​ക​രി​ക്കു​ന്ന​ത്.ഖ​ത്ത​റി​ലെ ദോ​ഹ​യി​ലാ​ണ് പ്ര​ധാ​ന വേ​ദി​ക​ളൊ​രു​ങ്ങു​ക. 1951ൽ ​ന്യൂ​ഡ​ൽ​ഹി​യി​ലാ​ണ്​ ആ​ദ്യ ഏ​ഷ്യ​ൻ ഗെ​യിം​സ്​ ന​ട​ന്ന​ത്. 19ാമ​ത്​ ഏ​ഷ്യ​ൻ ഗെ​യിം​സാ​ണ്​ ഇ​നി അ​ടു​ത്ത​താ​യി ന​ട​ക്കാ​നി​രി​ക്കു​ന്ന​ത്.

അ​ടു​ത്ത വ​ർ​ഷം സെ​പ്​​റ്റം​ബ​ർ 10 മു​ത​ൽ 25 വ​രെ ചൈ​ന​യി​ലെ സീ​ജി​യാ​ങ്​ പ്ര​വി​ശ്യ​യി​ലാ​ണ്​ 19ാമ​ത്​ ഏ​ഷ്യ​ൻ ഗെ​യിം​സ്​ ന​ട​ക്കു​ക. 20ാമ​ത്​ ഏ​ഷ്യ​ൻ ഗെ​യിം​സ്​ 2026ൽ ​ജ​പ്പാ​നി​ലെ അ​യി​ച്ചി ന​ഗോ​യ​യി​ല​ും ന​ട​ക്കും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.