2030ലെ ഏഷ്യൻ ഗെയിംസ് ആതിഥേയരെ നാളെയറിയാം
text_fieldsഏഷ്യൻ ഒളിമ്പിക് കൗൺസിൽ ജനറൽ അസംബ്ലി യോഗത്തിൽ പെങ്കടുക്കാനുള്ള പ്രതിനിധികൾ മസ്കത്തിൽ എത്തിയപ്പോൾ
മസ്കത്ത്: ഏഷ്യൻ ഒളിമ്പിക് കൗൺസിലിെൻറ 39ാമത് ജനറൽ അസംബ്ലിയും അനുബന്ധ യോഗങ്ങളും ബുധനാഴ്ച മസ്കത്തിൽ ജെ.ഡബ്ല്യു മാരിയറ്റ് ഹോട്ടലിൽ നടക്കും.2030ലെ ഏഷ്യൻ ഗെയിംസിെൻറ ആതിഥേയരെ തീരുമാനിക്കുന്നതിനുള്ള വോെട്ടടുപ്പും ഇതിെൻറ ഭാഗമായി നടക്കും.ഒമാനിൽ ഇതാദ്യമായാണ് ജനറൽ അസംബ്ലി യോഗം നടക്കുന്നത്. ഏഷ്യൻ രാഷ്ട്രങ്ങളിലെ നാഷനൽ ഒളിമ്പിക് കമ്മിറ്റി പ്രതിനിധികളും പ്രധാനപ്പെട്ട കായിക താരങ്ങളും യോഗത്തിൽ പെങ്കടുക്കും.
32 ദേശീയ ഒളിമ്പിക് കമ്മിറ്റികളുടെ പ്രതിനിധികളാണ് യോഗത്തിൽ പെങ്കടുക്കാൻ മസ്കത്തിലെത്തിയിട്ടുള്ളത്.13 രാഷ്ട്രങ്ങളുടെ പ്രതിനിധികൾ ഒാൺലൈനിലായിരിക്കും പെങ്കടുക്കുക.ഒമാൻ ഒളിമ്പിക് കമ്മിറ്റി ചെയർമാൻ സയ്യിദ് ഖാലിദ് ബിൻ ഹമദ് അൽ ബുസൈദിയും ബോർഡ് അംഗം ശൈഖ് ബദർ ബിൻ അലി അൽ റവാസുമാണ് ഒമാനെ പ്രതിനിധാനം ചെയ്ത് യോഗത്തിൽ പെങ്കടുക്കുക. സൗദിയും ഖത്തറുമാണ് ഏഷ്യൻ കായിക മാമാങ്കത്തിെൻറ ആതിഥേയത്വ പദവി പ്രതീക്ഷിച്ച് അവസാന റൗണ്ടിലുള്ള രാജ്യങ്ങൾ.
ഏഷ്യൻ ഗെയിംസിനായി ഒരുക്കിയ സംവിധാനങ്ങൾ ഇരു രാജ്യങ്ങളും ജനറൽ അസംബ്ലിയിൽ അവതരിപ്പിക്കും.തുടർന്നാണ് വോെട്ടടുപ്പ് നടക്കുക. വോെട്ടടുപ്പ് ഒാൺലൈനിലായിരിക്കും നടക്കുക. ഇരു രാജ്യങ്ങളും ഏറ്റവും മികച്ച സൗകര്യങ്ങളോടെയാണ് ഏഷ്യൻ ഗെയിംസിനായി സജ്ജമായിട്ടുള്ളതെന്ന് ഏഷ്യൻ ഒളിമ്പിക്സ് കൗൺസിൽ പ്രസിഡൻറ് ശൈഖ് അഹ്മദ് അൽ ഫഹദ് അൽ സബാഹ് പറഞ്ഞു.
റിയാദിലെ എഡ്ജ് ഓഫ് ദ വേൾഡിനോട് ചേർന്നുള്ള തുവൈഖ് മലനിരകളിലും താഴെയുമായാണ് വേദികൾ സജ്ജീകരിക്കുന്നത്.ഖത്തറിലെ ദോഹയിലാണ് പ്രധാന വേദികളൊരുങ്ങുക. 1951ൽ ന്യൂഡൽഹിയിലാണ് ആദ്യ ഏഷ്യൻ ഗെയിംസ് നടന്നത്. 19ാമത് ഏഷ്യൻ ഗെയിംസാണ് ഇനി അടുത്തതായി നടക്കാനിരിക്കുന്നത്.
അടുത്ത വർഷം സെപ്റ്റംബർ 10 മുതൽ 25 വരെ ചൈനയിലെ സീജിയാങ് പ്രവിശ്യയിലാണ് 19ാമത് ഏഷ്യൻ ഗെയിംസ് നടക്കുക. 20ാമത് ഏഷ്യൻ ഗെയിംസ് 2026ൽ ജപ്പാനിലെ അയിച്ചി നഗോയയിലും നടക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.