മസ്കത്ത്: ഇന്ത്യ-ഒമാൻ സ്ട്രാറ്റജിക് കൺസൽേട്ടറ്റിവ് ഗ്രൂപ്പിെൻറ (െഎ.ഒ.എസ്.സി.ജി) യോഗം ന്യൂഡൽഹിയിൽ നടന്നു. ഇന്ത്യൻ സംഘത്തെ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യയും ഒമാനി സംഘത്തെ വിദേശകാര്യ മന്ത്രാലയത്തിലെ ഡിപ്ലോമാറ്റിക് അഫെയേഴ്സ് വിഭാഗം അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ ബിൻ അലി അൽ ഹാർത്തിയുമാണ് നയിച്ചത്.
കോവിഡ് വ്യാപനത്തിനുശേഷമുള്ള ഇരു രാജ്യങ്ങളുടെയും ആദ്യ ഉന്നതതല യോഗമാണിത്. മഹാമാരിയുടെ പശ്ചാത്തലത്തിലും ഇരുരാഷ്ട്രങ്ങളും തമ്മിലെ തന്ത്രപ്രധാന സഹകരണം വർധിപ്പിക്കാൻ സാധിച്ചതായി യോഗം വിലയിരുത്തി. ഉൗർജം, വ്യാപാരം, നിേക്ഷപം, ശാസ്ത്ര-സാേങ്കതിക മേഖല, കോൺസുലാർ മേഖല എന്നിവയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനൊപ്പം ഇരു രാഷ്ട്രങ്ങളും തമ്മിലെ ഉഭയകക്ഷി ധാരണകൾ പുതുക്കുന്നതടക്കം കാര്യങ്ങളും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.