മസ്കത്ത്: മുഹമ്മദ് നബിയോടുള്ള സ്നേഹം അവിടുത്തെ ചര്യകളെ അനുധാവനം ചെയ്യുന്നതിലൂടെയാണ് വിശ്വാസിസമൂഹം പ്രകടമാക്കേണ്ടതെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുറഹ്മാന് സഖാഫി. ഐ.സി.എഫും റൂവി അല്‍ കൗസര്‍ മദ്റസയും സംഘടിപ്പിച്ച മഹബ്ബ-2023 മീലാദ് ആഘോഷത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തിരുനബി സ്നേഹം വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണ്. പ്രവാചകരുടെ ജീവിതദര്‍ശനം ശാന്തിയുടെയും സമാധാനത്തിന്റേതുമാണ്.
അത് പിന്‍പറ്റി ജീവിക്കുക എന്നതാണ് ആധുനിക ലോകത്തും സമാധാനം പുലരാനുള്ള വഴിയെന്നും അദ്ദേഹം പറഞ്ഞു. സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ് കെ.കെ. അഹമദ് കുട്ടി മുസ്ലിയാര് കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് ഇന്റര്‍നാഷനല്‍ ജനറല്‍ സെക്രട്ടറി നിസാര്‍ സഖാഫി, അഡ്മിന് ആൻഡ് പി.ആര്. സെക്രട്ടറി ഫാറൂഖ് കവ്വായി, ഐ.സി.എഫ് ഒമാന്‍ നാഷനല്‍ പ്രസിഡന്റ് ശഫീഖ് ബുഖാരി, ജനറല്‍ സെക്രട്ടറി റാസിഖ് ഹാജി, അഷ്ഫർ ഹാജി, നിശാദ് ഗുബ്ര, മുസ്തഫ കാമില്‍ സഖാഫി, നജ്മു സാഖിബ്, ജഅ്ഫര്‍ ഓടത്തോട്, ഇസ്ഹാഖ് മട്ടന്നൂര്‍, റഫീഖ് സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. ത്വാഹ തങ്ങള്‍ പൂക്കോട്ടൂര്‍ നയിച്ച ബുര്‍ദ മജ്ലിസ്, വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, ഫ്ലവര്‍ ഷോ, ദഫ് പ്രദര്‍ശനം തുടങ്ങിയവ അരങ്ങേറി. കഴിഞ്ഞ അധ്യായന വര്‍ഷം പൊതുപരീക്ഷകളില്‍ ഉള്‍പ്പെടെ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും പരിപാടിയില്‍ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.