മസ്കത്ത്: ലുലു എക്സ്ചേഞ്ചിെൻറ 36ാമത് ശാഖ ഒമാനിലെ അൽ ഹൈലിൽ ആരംഭിച്ചു. മർകസ് അൽ ബഹ്ജ മാളിലാണ് ശാഖ പ്രവർത്തിക്കുന്നത്. ലോകോത്തര കറൻസി വിനിമയ സേവനങ്ങൾ ചുരുങ്ങിയതും എളുപ്പമുള്ളതുമായ രീതിയിൽ നൽകിവരുന്ന ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിെൻറ ആഗോളതലത്തിലെ 234ാമത് ശാഖയാണിത്. ലുലു എക്സചേഞ്ച് ഡയറക്ടർ ൈശഖ് മുഹമ്മദ് ഹാമിദ് അലി ഗസ്സാലിയാണ് ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചത്.
ലുലു ഫിനാൻഷ്യൽ ഗ്രൂപ് എം.ഡി അദീബ് അഹമ്മദും മുതിർന്ന മാനേജ്മെൻറ് പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു. ഒമാനിലെ വിവിധ ഭാഗങ്ങളിലേക്ക് കമ്പനിയുടെ സേവനങ്ങൾ എത്തിക്കുന്നതിൽ പരിശ്രമിച്ച എല്ലാവരെയും എം.ഡി അഭിനന്ദിച്ചു. പ്രവാസികളുടെയും വ്യവസായങ്ങളുടെയും നാടായ അൽ ഹൈലിലേക്ക് ഞങ്ങളുടെ സേവനങ്ങൾ എത്തിക്കാൻ കഴിയുന്നതിൽ അതിയായ സന്തോഷമുണ്ട്. രാജ്യത്തോടും സമ്പദ്ഘടനയോടുമുള്ള കമ്പനിയുടെ പ്രതിബദ്ധത ഇതിലൂടെ കൂടുതൽ ഉറപ്പിക്കപ്പെടുകയാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.