സലാല: ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം സലാലയിലെ വിദ്യാർഥികൾക്കായി സർഗോത്സവം സംഘടിപ്പിച്ചു. പ്രസംഗ മത്സരം, കവിത പാരായണം, ഫാഷൻ ഷോ തുടങ്ങിയവയിലാണ് മത്സരങ്ങൾ നടന്നത്. ഓൺലൈൻ വഴി സംഘടിപ്പിച്ച മത്സരങ്ങളിൽ നിരവധി കുട്ടികൾ പങ്കെടുത്തു.
മത്സരത്തിൽ വിജയികളായവർക്ക് ക്ലബ് ഹാളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ വീടുകളിൽ ഒതുങ്ങേണ്ടിവന്ന വിദ്യാർഥികൾക്ക് വലിയ ആശ്വാസമായിരുന്നു ഇത്തരം മത്സരപരിപാടികൾ എന്ന് രക്ഷാകർത്താക്കൾ അറിയിച്ചതായി മലയാള വിഭാഗം കൺവീനർ സി.വി. സുദർശനൻ ഉദ്ഘാടനത്തിൽ പറഞ്ഞു.
ഈദ്-ഓണം ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മലയാളി മങ്ക മത്സരത്തിൽ വിജയിച്ച അപർണ വരുൺ ചടങ്ങിൽ സർട്ടിഫിക്കറ്റും ട്രോഫിയും ഏറ്റുവാങ്ങി. മലയാളവിഭാഗം രക്ഷാധികാരിയും കോൺസുലാർ ഏജൻറുമായ ഡോ. സനാതനൻ, സോഷ്യൽ ക്ലബ് പ്രസിഡൻറ് രാകേഷ് ഝാ, ക്ലബ് വൈസ് പ്രസിഡൻറ് സണ്ണി ജേക്കബ്, ക്ലബ് നിരീക്ഷകൻ ഡോ. രാജശേഖരൻ, മുൻ കൺവീനർമാരായ ഡോ. നിസ്താർ, വി.ജി. ഗോപകുമാർ, ട്രഷറർ സബീർ, കോകൺവീനർ ദിൽരാജ് നായർ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ മനോജ്, ദീപക്, ക്ലബ് കമ്മിറ്റി അംഗം ഹരികുമാർ, അജിത് എന്നിവർ സമ്മാനദാനം നടത്തി. കൾചറൽ സെക്രട്ടറി ശ്രീജികുമാർ നായർ പരിപാടികൾ നിയന്ത്രിച്ചു. പരിപാടികൾ നടത്തുന്നതിന് അനുകൂല സാഹചര്യം ഉണ്ടായാൽ ഉടൻ ബാലകലോത്സവം നടത്തുമെന്ന് കൺവീനർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.