മസ്കത്ത്: സുരക്ഷ സംവിധാനങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ 50ല്‍പരം ജീവനക്കാരുണ്ടെങ്കില്‍ ഒമാനി സ്വദേശികളായ സൂപ്പര്‍വൈസര്‍മാരെ നിയമിക്കണമെന്ന് തൊഴിൽ മന്ത്രാലയം ആവശ്യപ്പെട്ടു. സുരക്ഷ സംവിധാനങ്ങള്‍ ഉറപ്പുവരുത്തുന്ന ഒക്യുപേഷനല്‍ സേഫ്റ്റി ആൻഡ് ഹെല്‍ത്ത് വിഭാഗത്തിലാണ് ഇവർക്ക് നിയമനം നല്‍കേണ്ടത്. ഇവരെ നിയമിച്ച ശേഷം ജോലിക്ക് ആവശ്യമായ പരിശീലനം കമ്പനി നല്‍കണമെന്നും തൊഴില്‍ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
തൊഴിലിടത്തെ ആരോഗ്യ സുരക്ഷ പദ്ധതി തയാറാക്കുക, തൊഴിലാളികള്‍ക്ക് സുരക്ഷ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക, അപകടങ്ങള്‍ ഉണ്ടായാല്‍ പ്രാഥമിക ശുശ്രൂഷ നല്കി ആശുപത്രിയില്‍ എത്തിക്കുക തുടങ്ങിയവയായിരിക്കും സൂപ്പര്‍വൈസര്‍മാരുടെ ഉത്തരവാദിത്തങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.