മസ്കത്ത്: ഒമാനിലെ മുൻനിര ധനവിനിമയ സ്ഥാപനമായ ഗ്ലോബൽ മണി എക്സ്ചേഞ്ചിെൻറ കെ.എം.ട്രേഡിങ് ഹൈപ്പർ മാർക്കറ്റിൽ പ്രവർത്തിച്ചിരുന്ന ശാഖ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. റൂവി ഹൈ സ്ട്രീറ്റിൽ ബാങ്ക് മസ്കത്തിനോട് ചേർന്നാണ് പുതിയ ഓഫിസ്. ഗ്ലോബൽ മണി എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടർ കെ.എസ് സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായാണ് ഉദ്ഘാടന ചടങ്ങ് നടത്തിയത്. കഴിഞ്ഞ 20 വർഷമായി ഒമാനിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ മണി എക്സ്ചേഞ്ചിന് ഉപഭോക്താക്കൾ നൽകിവരുന്ന പിന്തുണക്ക് മാനേജിങ് ഡയറക്ടർ കെ.എസ് സുബ്രമണ്യൻ നന്ദിയറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.