മസ്കത്ത്: സ്വദേശി സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് ഇന്ന് തുടക്കമാകും. 6.76 ലക്ഷത്തോളം വിദ്യാർഥികളാണ് ഇന്ന് അധ്യയന വഴിയിലേക്ക് തിരിച്ചെത്തുക. 56,613 അധ്യാപകരും ഉണ്ട്. കോവിഡ് സുരക്ഷ നടപടിക്രമങ്ങൾ പാലിച്ചുള്ള സംയോജിത വിദ്യാഭ്യാസമായിരിക്കും ഇൗ വർഷെമന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അധ്യാപകരുടെയും വിദ്യാർഥികളുടെയും മറ്റു ജീവനക്കാരുടെയുമെല്ലാം സുരക്ഷ ഉറപ്പാക്കാൻ എല്ലാവിധ നടപടികളും സ്വീകരിച്ചിട്ടുണ്ട്. സംയോജിത വിദ്യാഭ്യാസമാണെങ്കിലും ഒാൺലൈൻ പഠനത്തിനായിരിക്കും കൂടുതൽ ഉൗന്നൽ.
സ്കൂളുകൾക്കുവേണ്ട ഇൻറർനെറ്റ് പാക്കേജുകൾക്കായി ടെലികമ്യൂണിക്കേഷൻ മന്ത്രാലയവുമായി കൂടിയാലോചനകൾ നടന്നുവരുകയാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുല്ല അൽ ബുസൈദി അറിയിച്ചിരുന്നു. 82 ശതമാനം സ്കൂളുകളും ഇ-ലേണിങ് സംവിധാനം നടപ്പാക്കും. പത്തു ശതമാനം സ്കൂളുകളിൽ സംയോജിത വിദ്യാഭ്യാസവും ഏഴു ശതമാനം സ്കൂളുകളിൽ മുഴുവൻ കുട്ടികളും എത്തുകയും ചെയ്യും. അത്യാവശ്യക്കാരായ കുട്ടികൾക്കും ലാപ്ടോപ്പും ഇൻറർനെറ്റ് പാക്കേജും ലഭ്യമാക്കുന്നതിനായി സാമൂഹിക വികസന മന്ത്രാലയവുമായി ചേർന്ന് വിദ്യാഭ്യാസ മന്ത്രാലയം പ്രവർത്തിക്കുന്നുണ്ട്. ഒമാെൻറ എല്ലാ ഭാഗങ്ങളിലും ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. 450 വിദൂര ഗ്രാമങ്ങളിൽ ഉപഗ്രഹ സഹായത്തോടെ ഇൻറർനെറ്റ് എത്തിക്കാൻ തുക വകയിരുത്തിയിട്ടുമുണ്ട്. അതേസമയം, ഇന്ത്യൻ സ്കൂളുകൾ പ്രവർത്തനം പുനരാരംഭിക്കുന്നത് സംബന്ധിച്ച അറിയിപ്പുകൾ നൽകിയിട്ടില്ല. ഇൗ അധ്യയന വർഷം മുഴുവൻ ഇന്ത്യൻ സ്കൂളുകളിൽ ഒാൺലൈൻ പഠനം തുടരാനാണ് സാധ്യതയെന്ന് പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.