മസ്കത്ത്: ഒമാനിൽ സർക്കാർ വകുപ്പുകളിലെയും സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളിലെയും ജീവനക്കാരുടെ പ്രവർത്തന മികവ് വിലയിരുത്താൻ പദ്ധതി. ഓരോ മൂന്നു മുതൽ ആറു മാസം വരെ കാലയളവിൽ മികവ് വിലയിരുത്തുന്നതിനുള്ള സമ്പ്രദായത്തിനാണ് രൂപം നൽകുകയെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. അടുത്ത വർഷം ജനുവരി ഒന്നു മുതൽ മികവ് വിലയിരുത്തുന്ന സമ്പ്രദായം നിലവിൽ വരും.
1.75 ലക്ഷം സർക്കാർ ജീവനക്കാരാണ് ആകെയുള്ളത്. ഇവരുടെ വ്യക്തിഗത പ്രകടനവും സ്ഥാപനത്തിലെ മികവുമാണ് വിലയിരുത്തുകയെന്ന് തൊഴിൽ മന്ത്രാലയം വക്താവ് പറഞ്ഞു.സ്ഥാപനത്തിലെ ഹാജർ, പെരുമാറ്റം തുടങ്ങി പതിവ് കാര്യങ്ങളാകില്ല ഇതിൽ കണക്കിലെടുക്കുക.
തൊഴിലിലെ മികവ്, നിർമാണാത്മകത, ഉൽപാദനക്ഷമത, ഏൽപിക്കപ്പെട്ട ജോലികളുടെ പൂർത്തീകരണം തുടങ്ങിയ കാര്യങ്ങളാണ് കണക്കിലെടുക്കുക. പ്രമോഷൻ, ബോണസ്, ഇൻസെൻറീവുകൾ തുടങ്ങിയവ ഈ വിലയിരുത്തലിെൻറ അടിസ്ഥാനത്തിലായിരിക്കും നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.