മസ്കത്ത്: മസ്ജിദുകൾ തുറക്കാൻ തീരുമാനമായതായ പ്രചാരണങ്ങൾ വാസ്തവവിരുദ്ധമാണെന്ന് ഗവൺമെൻറ് കമ്യൂണിക്കേഷൻ സെൻറർ അറിയിച്ചു.നവംബർ 15ന് പള്ളികൾ തുറക്കുമെന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ വാർത്തകൾ പ്രചരിക്കുന്നത്.
ഒൗദ്യോഗിക സ്രോതസ്സുകളിൽനിന്നുള്ള വാർത്തകളേ കണക്കിലെടുക്കാവൂവെന്നും ഉൗഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ അറിയിച്ചു. മാർച്ച് അവസാനമാണ് രാജ്യത്തെ മസ്ജിദുകൾ അടക്കം ആരാധനാലയങ്ങൾ അടച്ചത്. നവംബർ 15നുശേഷമുള്ള സാഹചര്യങ്ങൾ വിലയിരുത്തിയാകും ഇവ തുറക്കുന്നതിൽ തീരുമാനമെടുക്കുകയെന്ന് സുപ്രീം കമ്മിറ്റി നേരത്തേ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.