മസ്കത്ത്: ന്യൂനമർദത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ മഴ തുടരുന്നു. കനത്ത കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ കോരിച്ചൊരിയുന്നത്.
പലയിടത്തും വാദികൾ നിറഞ്ഞൊഴുകുകയാണ്. വിവിധ ഇടങ്ങളിൽ റോഡുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഉച്ചക്കുശേഷമാണ് മഴ തിമിർത്തുപെയ്തത്. ജഅലാൻ ബാനി ബൂഅലി, ഖുറിയാത്ത്, അമീറാത്ത്, ബറക്ക, ശിനാസ് തുടങ്ങിയ സ്ഥലങ്ങളിൽ സാമാന്യം ഭേദപ്പെട്ട മഴയാണ് ലഭിച്ചത്.
അതേസമയം, മുസന്ദം, ബുറൈമി, തെക്ക്-വടക്ക് ബാത്തിന, ദാഹിറ, മസ്കത്ത് എന്നീ ഗവർണറേറ്റുകളിലും അൽ ഹജർ പർവതപ്രദേശങ്ങളിലും മഴ ഞായറാഴ്ച വരെ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
വിവിധ ഇടങ്ങളിൽ 20 മുതൽ 60 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുണ്ട്. 20 മുതൽ 55 കി.മീറ്റർ വേഗത്തിലായിരിക്കും കാറ്റ് വീശുക. പൊടി ഉയരാൻ സാധ്യതയുള്ളതിനാൽ ദൂരക്കാഴ്ചയെയും ബാധിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.