റാസൽഹദ്ദ്​ കോട്ടയിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചപ്പോൾ

റാസൽഹദ്ദ്​ കോട്ടയുടെ നവീകരണ ജോലികൾക്ക്​ തുടക്കമായി

മസ്​കത്ത്​: തെക്കൻ ശർഖിയ ഗവർണറേറ്റിലെ റാസൽഹദ്ദ്​ കോട്ടയുടെ നവീകരണ ജോലികൾക്ക്​ തുടക്കമായതായി ടൂറിസം പൈതൃക മന്ത്രാലയം അറിയിച്ചു.റാസൽഹദ്ദിലെത്തുന്ന സഞ്ചാരികളുടെ ആകർഷണ കേന്ദ്രമാണ്​ ഇവിടം. ഭിത്തികളിലെ വിള്ളലുകൾ നന്നാക്കുക, പടിഞ്ഞാറൻ ഗോപുരത്തിലെയും മേൽക്കൂരയിലെയും വിള്ളലുകൾ അടക്കുക, വാതിലുകളുടെയും ജനലുകളുടെയും പെയി​ൻറിങ്​ തുടങ്ങിയ ജോലികളാണ്​ നടക്കുന്നത്​.

മുകൾ ഭാഗത്തെ ഇടനാഴികളിൽ സന്ദർശകരുടെ സുരക്ഷ ഉറപ്പുവരുത്താൻ​ മരത്തി​െൻറ സംരക്ഷണ ഭിത്തികൾ നിർമിക്കുകയും ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.ടൂറിസം മന്ത്രി സാലെം ബിൻ മുഹമ്മദ്​ അൽ മഹ്​റൂഖിയുടെ സന്ദർശന ശേഷമാണ്​ കോട്ടയിലെ അറ്റകുറ്റപ്പണികൾ ആരംഭിച്ചത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.