മസ്കത്ത്: സുൽത്താൻസ് ആംഡ് ഫോഴ്സ് (എസ്.എ.എഫ്) 33ാമത് ലൈറ്റ് വെപ്പൺ ഷൂട്ടിങ് മത്സരം സമാപിച്ചു. ലഘു ആയുധങ്ങൾ ഉപയോഗിക്കുന്നതിന്റെ കാര്യക്ഷമത നിലനിർത്തുകയും മറ്റുമായിരുന്നു മത്സരത്തിലൂടെ ലക്ഷ്യമിട്ടത്. ഘാല ഷൂട്ടിങ് ഫീൽഡിലായിരുന്നു മത്സരങ്ങൾ നടന്നിരുന്നത്. ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ആൻഡ് കസ്റ്റംസ് ലെഫ്റ്റനന്റ് ജനറൽ ഹസൻ ബിൻ മൊഹ്സിൻ അൽ ഷുറൈഖി മുഖ്യാതിഥിയായി. മത്സരത്തിൽ റോയൽ ഒമാൻ പൊലീസ് ഒന്നാം സ്ഥാനം നേടി. ഒമാൻ റോയൽ ആർമി രണ്ടും ഒമാൻ റോയൽ ഗാർഡ് മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് മുഖ്യാതിഥി സമ്മാനങ്ങൾ വിതരണം ചെയ്തു. റോയൽ ആർമി ഓഫ് ഒമാൻ, റോയൽ എയർഫോഴ്സ് ഓഫ് ഒമാൻ, റോയൽ നേവി ഓഫ് ഒമാൻ, റോയൽ ഗാർഡ് ഓഫ് ഒമാൻ, റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) തുടങ്ങിയവരും എസ്.എ.എഫ്, ആർ.ഒ.പി, റോയൽ കോർട്ട് അഫയേഴ്സ് എന്നിവയിൽനിന്നുള്ള പെൺകുട്ടികളുടെ ടീമുകളും മത്സരത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.