മസ്കത്ത്: കോവിഡ് മുൻകരുതൽ സംബന്ധിച്ച സുപ്രീം കമ്മിറ്റി നിർദേശങ്ങൾ ലംഘിച്ച 48 സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തതായി വ്യവസായ വാണിജ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഏഴ് ദിവസത്തിനിടെയാണ് ഇത്രയും സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തത്.
കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ നിയമലംഘകരെ കണ്ടെത്താൻ പരിശോധന ഊർജിതമാക്കിയതായും മന്ത്രാലയത്തിലെ വ്യാപാരവിഭാഗം ഡയറക്ടർ ജനറൽ മുബാറക് മുഹമ്മദ് അൽ ദുഹാനി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ശേഷിയുടെ 50 ശതമാനത്തിലധികം ആളുകളെ ഉള്ളിൽ പ്രവേശിപ്പിക്കൽ, സാമൂഹിക അകലം പാലിക്കാതിരിക്കൽ തുടങ്ങിയ നിയമലംഘനങ്ങളാണ് പരിശോധനകളിൽ കൂടുതലായും കണ്ടെത്തിയത്.
സുപ്രീം കമ്മിറ്റി നിർദേശത്തിെൻറ പശ്ചാത്തലത്തിൽ രൂപവത്കരിച്ച ടെക്നിക്കൽ ടീം ആണ് ഇതുസംബന്ധിച്ച പരിശോധനകൾ നടത്തുന്നത്. റോയൽ ഒമാൻ പൊലീസ്, ആഭ്യന്തര മന്ത്രാലയം, ടെലികമ്യൂണിക്കേഷൻ റെഗുലേഷൻ അതോറിറ്റി എന്നിവയിൽനിന്നുള്ള പ്രതിനിധികളും ഇതിെൻറ ഭാഗമാണ്.
നിരവധി വ്യാപാരസ്ഥാപനങ്ങൾ മാർഗനിർദേശങ്ങൾ പൂർണമായി പാലിക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. സമ്പൂർണ അടച്ചിടൽ ഒഴിവാക്കുന്നതിനായി സ്ഥാപനയുടമകൾ മാർഗനിർദേശങ്ങൾ പൂർണമായി പാലിക്കണമെന്ന് മുബാറക് മുഹമ്മദ് അൽ ദുഹാനി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.