മസ്കത്ത്: രാജ്യത്ത് പൊള്ളുന്ന ചൂട് തുടങ്ങിയത് പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ദുരിതമാകുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി കനത്ത ചൂടിൽ വെന്തുരുകുകയാണ് മസ്കത്തടക്കമുള്ള വിവിധ ഗവർണറേറ്റുകൾ. പലയിടത്തും 40-50 ഡിഗ്രിസെൽഷ്യസിന് ഇടയിലാണ് താപനില. വരും ദിവസങ്ങളിൽ ചില ഗവർണറേറ്റുകളിൽ താപനില ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ച് തൊഴിൽ മന്ത്രാലയം ജൂൺ ഒന്ന് മുതൽ ആഗ്സ്റ്റ് 31വരെ മധ്യാഹ്ന വിശ്രമം നൽകാറുണ്ട്. ഇതുമൂലം 12.30 -3.30 നും ഇടയിൽ ജോലികൾ നിർത്തിവെക്കുന്നത് നിർമാണ മേഖലയിലടക്കം പണിയെടുക്കുന്നവർക്ക് വലിയൊരു ആശ്വാസമാണ്. അതേസമയം, മധ്യാഹ്ന അവധിക്ക് ഇനി രണ്ടാഴ്ച കൂടി ശേഷികുന്നുണ്ട്. അതിനാൽ, കനത്ത ചൂട് കണക്കിലെടുത്ത് മധ്യാഹ്ന ഇടവേള നേരത്തെ നൽകണമെന്നാണ് പല തൊഴിലാളികളും പറയുന്നത്. ഇത്തരം ഇടവേളകൾ രാജ്യത്തെ മിക്കകമ്പനികളും തൊഴിലാളികൾക്കും അനുവദിച്ച് നൽകാറുണ്ട്. എന്നാൽ, ചില കമ്പനികൾ ഇത്തരം നിയമങ്ങൾ പാലിക്കാൻ പലപ്പോഴും തയ്യാറാകാറില്ല. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കനത്ത പിഴ ചുമത്തുന്നതടക്കമുള്ള നടപടികളുമായി അധികൃതർ രംഗത്തെത്താറുണ്ട്.
കോവിഡിന്‍റെ പിടിയിലമർന്നതിനാൽ കഴിഞ്ഞ രണ്ടുവർഷവും തൊഴിലാളികൾക്ക് വേണ്ടത്ര പണി ലിഭിച്ചിരുന്നില്ല. ഇതുമൂലം തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കടങ്ങൾ കുമിഞ്ഞ് കൂടി കിടക്കുകയാണ്. ഇത് വീട്ടണമെങ്കിൽ കനത്ത വെയിലിലും ജോലിയെടുത്താലെ സാധിക്കുകയൊള്ളുവെന്നാണ് പുറത്ത് ജോലിചെയുന്ന തൊലികളിൽ പലരും പറയുന്നത്.
താപനില അനുദിനം ഉയരുന്നതിനാൽ വേഗത്തിൽ തളർന്നു പോകുന്നുണ്ടെന്നും ഈ മാസം പകുതി മുതൽ മധ്യഹാന ഇടവേള ആരംഭിക്കണമെന്നാണ് ആഗ്രഹമന്ന് റൂവിയിലെ കെട്ടിടത്തിന്റെ മേൽക്കൂര പണിയുന്ന തൊഴിലാളിയായ സിറാജ് റഹ്മാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.