മസ്കത്ത്: ഇന്ത്യൻ ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തുമായി കൂടിക്കാഴ്ച നടത്തി ഒമാൻ ടൂറിസം മന്ത്രാലയം അണ്ടർ സെക്രട്ടറി അസാൻ ബിൻ ഖാസിം അൽ ബുസൈദി.
ഒമാൻ ടൂറിസം മന്ത്രാലയം ഇന്ത്യയിൽ സംഘടിപ്പിക്കുന്ന ടൂറിസം പ്രമോഷനൽ കാമ്പയിന്റെ ഭാഗമായി അൽ ബുസൈദി ഡൽഹിയിലെത്തിയപ്പോഴായിരുന്നു മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പരസ്പര ധാരണ ശക്തിപ്പെടുത്തുക, സാംസ്കാരിക ബന്ധം വളർത്തുക, വിനോദസഞ്ചാര മേഖലയിലെ വികസനങ്ങൾ എന്നിവയിൽ ഊന്നൽ നൽകുക, ഇരു രാജ്യങ്ങൾക്കുമിടയിൽ വിനോദസഞ്ചാരം വളർത്തുക എന്നിവ ലക്ഷ്യം വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.