നിസ്വ: ഒമാനിലെ മലയാളി പ്രവാസി സംഘടനകളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ആന്റോ ആന്റണി എം.പി. മസ്കത്തിലെ ഇസ്കിയിൽവെച്ച് പൊള്ളലേറ്റ പത്തനംതിട്ട കുളനട പഞ്ചായത്തിലെ കടലികുന്ന് വാർഡിലെ രതീഷ് ത്യാഗരാജന് ഇസ്കി മലയാളി കൂട്ടായ്മയും വേൾഡ് മലയാളി ഫെലോഷിപ് നിസ്വയും ചേർന്ന് ആദ്യഘട്ടമായി സമാഹരിച്ച ഒരു ലക്ഷം രൂപയുടെ സഹായം വീട്ടിലെത്തി നൽകുകയായിരുന്നു അദ്ദേഹം. സാമൂഹിക– ജീവകാരുണ്യ പ്രവർത്തകനും കുളനട പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ജി. രഘുനാഥ്, വാർഡ് അംഗം സന്തോഷ് കുമാർ, ഡി.സി.സി ജനറൽ സെകട്ടറിമാരായ എം.ആർ. ഉണ്ണികൃഷ്ണൻ നായർ, തുളസീധരൻ പിള്ള, ജോർജ് കുട്ടി, ആഘോഷ്, വി. സുരേഷ്, ജ്യോഷാ തേരകത്തിനാൽ തുടങ്ങിയവർ സംബന്ധിച്ചു. ഒമാനിലെ നിസ്വാ, ഇസ്കി മേഖലയിലെ സാമൂഹിക പ്രവർത്തകരായ സതീഷ് നൂറനാട്, ബിജു പുരുഷോത്തമൻ, വർഗീസ് സേവ്യർ, സന്തോഷ് പള്ളിക്കൻ എന്നിവരുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് രതീഷിന് അടക്കം നിരവധി പ്രവാസി ദുരിതബാധിതർക്ക് സഹായം എത്തിക്കുന്നത്. ഇവരുടെ പ്രവർത്തനങ്ങളെ എം.പി ചടങ്ങിൽ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.