മസ്കത്ത്: കടയിൽനിന്ന് മോഷണവുമായി ബന്ധപ്പെട്ട് തെക്കൻ ബാത്തിന ഗവർണറേറ്റിൽനിന്ന് അഞ്ചു വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ബർക്ക വിലായത്തിലെ കടയിൽനിന്ന് ശീതീകരണ ഉപകരണങ്ങളും കമ്പ്യൂട്ടറുമാണ് മോഷ്ടിച്ചിരുന്നത്.
ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പ്രതികളെ പിടികൂടുന്നത്. ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയായതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.