മസ്കത്ത്: സാംസ്കാരിക, കായിക, യുവജന വകുപ്പ് മന്ത്രി സയ്യിദ് ദി യസീൻ ബിൻ ഹൈതം അൽ സഈദ് ദുകമിലെ പ്രത്യേക സാമ്പത്തിക മേഖലയിൽ (സെസാദ്) സംഘടിപ്പിക്കുന്ന സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കുന്ന ആഗോള കമ്പനികളുടെ സി.ഇ.ഒമാരുമായും ബോർഡ് ചെയർമാൻമാരുമായും കൂടിക്കാഴ്ച നടത്തി.
2050ഓടെ സീറോ കാർബൺ ന്യൂട്രാലിറ്റി എന്ന ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ഒമാന്റെ സമീപനത്തിനനുസൃതമായി വരുന്ന ഗ്രീൻ ഹൈഡ്രജൻ, ഗ്രീൻ അമോണിയ തുടങ്ങിയ പുനരുപയോഗ ഊർജം, ശുദ്ധ ഊർജം തുടങ്ങിയ മേഖലകളിൽ ലഭ്യമായ നിക്ഷേപ അവസരങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു. ഒമാനിലെ, പ്രത്യേകിച്ച് സെസാദിലെ നിക്ഷേപ അന്തരീക്ഷത്തെക്കുറിച്ചും ദി യസീൻ വിശദീകരിച്ചു. സെസാദിൽ ഹരിത വ്യവസായ മേഖലയിൽ പദ്ധതികൾ നടപ്പിലാക്കാൻ പ്രത്യേക സാമ്പത്തിക മേഖലകൾക്കും സ്വതന്ത്ര മേഖലകൾക്കുമുള്ള പബ്ലിക് അതോറിറ്റിയുമായി (ഒപാസ്) നിരവധി അന്താരാഷ്ട്ര കമ്പനികൾ ഒപ്പിട്ട കരാറുകളെയും ധാരണപത്രങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
ഒമാനിലെ വിവിധ സാമ്പത്തിക മേഖലകളിലും ഫ്രീ സോണുകളിലും പ്രത്യേകിച്ച് സെസാദിലും ലഭ്യമായ നിക്ഷേപ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ദി യസീൻ മറ്റ് കമ്പനികളോട് ആവശ്യപ്പെട്ടു. സെസാദിൽ കണ്ട വാഗ്ദാനമായ നിക്ഷേപ അവസരങ്ങളെയും ഒന്നിലധികം ലോജിസ്റ്റിക് സേവനങ്ങളെയും ആഗോള കമ്പനികളുടെ സി.ഇ.ഒ.മാരും ബോർഡ് ചെയർമാൻമാരും അഭിനന്ദിച്ചു.യോഗത്തിൽ ഒപാസ് ചെയർമാൻ ഡോ. അലി ബിൻ മസൂദ് അൽ സുനൈദി, ഇൻഫർമേഷൻ മന്ത്രി ഡോ. അബ്ദുല്ല ബിൻ നാസിർ അൽ ഹറാസി, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാൻ അബ്ദുൽസലാം ബിൻ മുഹമ്മദ് അൽ മുർഷിദി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.