സുഹാർ: തിരുവനന്തപുരം സ്വദേശി ഒമാനിൽ നിര്യാതനായി. വെങ്ങോട് കടവൂർ വിലാസ് ഭവനിൽ കിരൺ (23) ആണ് സഹത്തിനടുത്ത ഹിജാരിയിൽ മരണപ്പെട്ടത്. ഇലക്ട്രീഷനായി ജോലി ചെയ്തുവരുകയായിരുന്നു.
നാട്ടിൽനിന്ന് അവധി കഴിഞ്ഞെത്തിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. അവിവാഹിതനാണ്. കുടുംബവുമൊത്തായിരുന്നു താമസം. പിതാവ്: സുരേഷ്. മാതാവ് ബിന്ദുറാണി നാട്ടിൽ പോയിരിക്കയാണ്. ഒരു സഹോദരിയുണ്ട്. സഹം ഗവ. ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയായി വരുകയാണെന്ന് ഹിജാരിയിലെ സാമൂഹിക പ്രവർത്തകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.