മസ്കത്ത്: ഒമാനിലെ ആദ്യ ധനവിനിമയ സ്ഥാപനമായ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് തിരുവോണദിന സന്ദേശ മത്സരം സംഘടിപ്പിച്ചു. തിരുവോണ ദിവസം 'ലൈഫ് ഇൻ ഒമാൻ' ഫേസ്ബുക്ക് പേജിൽ ഒാണസന്ദേശം പോസ്റ്റ് ചെയ്യുന്നവർക്കായിരുന്നു മത്സരത്തിൽ പങ്കെടുക്കാൻ അർഹത. പോസ്റ്റ് ചെയ്തതിൽ നിന്ന് തിരഞ്ഞെടുത്ത മികച്ച 11 സന്ദേശങ്ങൾക്കാണ് സമ്മാനങ്ങൾ നൽകിയത്.
ബിജു ജോസ്, ഫൈസൽ മുഹമ്മദ്, ദിവ്യ പ്രസാദ്, സഫീർ, നെൽസി സിജോ, ഷെരീഫ് കെ. ഹനീഫ, ഫൈസൽ ഒമാൻ, ഹാഷിം ഹസ്സൻ, സന്തോഷ് ഗംഗാധരൻ, രാധാകൃഷ്ണ കുറുപ്പ്, സൈനുദ്ദീൻ പാടൂർ എന്നിവരാണ് വിജയികളായ മലയാളികൾ. മലയാളികൾ അല്ലാത്ത മാഗി ജീൻസ്, ദിവ്യ തിവാരി, അനിർബൻ റേ എന്നിവർക്ക് പ്രത്യേക സമ്മാനങ്ങളും നൽകി. മനുഷ്യൻ മനുഷ്യനെ തിരിച്ചറിയാൻ ഈ കാലഘട്ടം ഉപകരിച്ചുവെന്ന് പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ജനറൽ മാനേജർ സുബിൻ ജെയിംസും, ഹെഡ് ഓഫ് ഓപറേഷൻസ് ബിനോയ് സൈമൺ വർഗീസും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.