മസ്കത്ത്: കോവിഡ് വാക്സിൻ സ്വീകരിക്കാൻ കഴിയാത്ത ആരോഗ്യ സാഹചര്യങ്ങളുള്ളവർ തൊട്ടടുത്ത ആരോഗ്യ സ്ഥാപനത്തിലെത്തി സാഹചര്യങ്ങൾ വിശദമാക്കുന്ന സർട്ടിഫിക്കറ്റ് കരസ്ഥമാക്കണമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഈദി പറഞ്ഞു. ആരോഗ്യ കാരണങ്ങളുള്ളവർക്കു മാത്രേമ വാക്സിനേഷനിൽ ഇളവ് ലഭിക്കുകയുള്ളൂ.
പൊതുജനാരോഗ്യം സംരക്ഷിക്കൽ സർക്കാറിെൻറ ഉത്തരവാദിത്തമാണ്. വാക്സിൻ സ്വീകരിക്കാത്തവർക്ക് നിയന്ത്രണങ്ങളുണ്ടാകുമെന്നും സുപ്രീം കമ്മിറ്റി വാർത്തസമ്മേളനത്തിൽ ഡോ. അൽ സഈദി പറഞ്ഞു.
ഫൈസർ, മൊഡേണ, ആസ്ട്രാസെനക, കോവിഷീൽഡ്, സ്പുട്നിക്, സിനോവാക്, ജോൺസൺ ആൻഡ് ജോൺസൺ, സിനോഫാം എന്നീ വാക്സിനുകൾക്കാണ് ഒമാനിൽ അനുമതിയുള്ളത്. ഒമാനിൽ അംഗീകരിച്ച വാക്സിെൻറ രണ്ട് ഡോസുകളുമെടുത്തവർക്കാണ് സെപ്റ്റംബർ ഒന്നുമുതൽ മടങ്ങിവരാൻ അനുമതിയുള്ളത്.
72 മണിക്കൂർ സമയത്തിനിടയിലെ പി.സി.ആർ പരിശോധന ഫലം കൈവശമുള്ളവർക്ക് സമ്പർക്ക വിലക്കിൽനിന്ന് ഇളവ് ലഭിക്കും. ഒമാനിൽനിന്ന് ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് നിബന്ധനകളോടെ മടങ്ങിവരാനും അനുമതി ലഭിക്കും. ഇവരുടെ കൈവശം യാത്രയുടെ മുമ്പുള്ള 72 മണിക്കൂർ സമയത്തിനിടയിലെ പി.സി.ആർ പരിശോധന ഫലം ഉണ്ടാകണം. ഒമാനിലെത്തിയ ശേഷം പി.സി.ആർ പരിശോധനയുമുണ്ടാകും.
ഏഴു ദിവസത്തെ സമ്പർക്ക വിലക്കിനു ശേഷം എട്ടാമത്തെ ദിവസം പി.സി.ആർ പരിശോധനയുണ്ടാകും. ഒമാനിലെത്തി വൈകാതെ രണ്ടാമത്തെ ഡോസ് എടുക്കുകയും വേണമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
ദോഫാർ ഗവർണറേറ്റിലെ വാക്സിനേഷൻ തോത് 53 ശതമാനമായി ഉയർന്നതായും ഡോ. അൽ സഈദി പറഞ്ഞു. നിബന്ധനകളിൽ മാറ്റം വന്നെങ്കിലും ഒമാനിലെത്തുന്ന ആരോടും പി.സി.ആർ പരിശോധനക്ക് വിധേയരാകാൻ ആവശ്യപ്പെടാനുള്ള വ്യവസ്ഥയുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ആഗോള തലത്തിലെ പല പരിശോധനകളും വ്യാജമാണെന്നതാണ് ഇതിനു കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.