മസ്കത്ത്: വിദേശ തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി ഒമാൻ സർക്കാർ പ്രഖ്യാപിച്ച പദ്ധതിയിൽ അനുമതി ലഭിച്ചവരിൽ സാധുവായ പാസ്പോർട്ട് കൈവശമില്ലാത്തവർക്ക് എമർജൻസി സർട്ടിഫിക്കറ്റിന് അപേക്ഷിക്കാമെന്ന് മസ്കത്ത് ഇന്ത്യൻ എംബസി പ്രസ്താവനയിൽ അറിയിച്ചു. ബി.എൽ.എസ് ഒാഫിസുകളിലാണ് അപേക്ഷ നൽകേണ്ടത്. പൊതുമാപ്പിൽ മടങ്ങുന്നവരുടെ സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്ത് എമർജൻസി സർട്ടിഫിക്കറ്റിനുള്ള അപേക്ഷ ഫീസ്, കമ്യൂണിറ്റി വെൽഫെയർ ചാർജുകൾ, ബി.എൽ.എസ് േസവന ഫീസ് തുടങ്ങിയവ ഒഴിവാക്കി നൽകിയിട്ടുണ്ട്.
ആവശ്യമുള്ളവർക്ക് വേണമെങ്കിൽ ഫോറം ഫിൽ ചെയ്യാനും, ഫോേട്ടായെടുക്കുന്നതിനുമൊക്കെയായി ബി.എൽ.എസ് ഒാഫിസുകളിൽ ഒരുക്കിയിട്ടുള്ള സംവിധാനം ഉപയോഗിക്കാം. ഇതിന് പരമാവധി രണ്ട് റിയാൽ മാത്രമാണ് വരുകയെന്നും എംബസി അറിയിച്ചു. പൊതുമാപ്പിൽ മടങ്ങാൻ താൽപര്യമുള്ളവർ ഒമാൻ തൊഴിൽ മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ അപേക്ഷിക്കുകയാണ് വേണ്ടത്. തൊഴിൽ മന്ത്രാലയത്തിെൻറ അനുമതി ലഭിച്ചവരിൽ സാധുവായ പാസ്പോർട്ട് കൈവശമുള്ളവർ ടിക്കറ്റെടുത്ത് പി.സി.ആർ പരിശോധനയും നടത്തിയ ശേഷം മടങ്ങാവുന്നതാണ്.
അല്ലാത്തവരാണ് എമർജൻസി സർട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടത്. 'വെയ്റ്റിങ് ഫോർ കംപ്ലീഷൻ ഒാഫ് ഡിപ്പോർേട്ടഷൻ' എന്ന അറിയിപ്പ് ലഭിക്കുന്നവർക്കെല്ലാം അനുമതി ലഭിച്ചുവെന്നതാണ് അർഥം. മസ്കത്തിലെ ബി.എൽ.എസ് ഒാഫിസിന് പുറമെ സലാല, നിസ്വ, ദുകം, സൂർ, സുഹാർ, ഇബ്രി, ബുറൈമി, ഷിനാസ്, ഖസബ് തുടങ്ങിയ സ്ഥലങ്ങളിലെ ഗ്ലോബൽ മണി എക്സ്ചേഞ്ച് ഒാഫിസിെൻറ കലക്ഷൻ സെൻററുകളിലും എമർജൻസി സർട്ടിഫിക്കറ്റിന് അപേക്ഷ നൽകാം.
സാക്ഷ്യപത്രത്തിന് പുറമെ കാലാവധി കഴിഞ്ഞതോ മറ്റുമായ പാസ്പോർട്ട് അല്ലെങ്കിൽ എമർജൻസി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ അതിെൻറ കോപ്പിയും രണ്ട് പാസ്പോർട്ട് സൈസ് ഫോേട്ടാകളും സഹിതമാണ് അപേക്ഷ നൽകേണ്ടത്. തിരക്ക് ഒഴിവാക്കുന്നതിന് വേണ്ടി അംഗീകൃത സാമൂഹിക പ്രവർത്തകർക്ക് അപേക്ഷകൾ മൊത്തമായി വാങ്ങി എത്തിച്ച് നൽകുകയും ചെയ്യാവുന്നതാണ്. അപേക്ഷകെൻറയും ബന്ധപ്പെട്ട മേഖലകളിലെ എംബസി ഒാണററി കോൺസുലാർ ഏജൻറിെൻറയും ഒപ്പ് അപേക്ഷകളിൽ വേണം. അപേക്ഷകളുടെ എണ്ണമനുസരിച്ച് മൂന്ന് മുതൽ നാല് ദിവസത്തിനുള്ളിൽ എമർജൻസി സർട്ടിഫിക്കറ്റുകൾ നൽകുന്നതാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. പൊതുമാപ്പ് അവസാനിക്കുന്ന ഡിസംബർ 31 വരെ ഇൗ സംവിധാനം ലഭ്യമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.