മസ്കത്ത്: തെക്കൻ ബാത്തിന ഗവർണറേറ്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്നുപേർക്ക് പരിക്ക്. മുസന്ന വിലായത്തിലെ ഇൻഡസ്ട്രിയൽ വർക് ഷോപ്പിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകി ആശുപത്രിയിലേക്ക് മാറ്റിയതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. അപകടത്തിൽ ഷോപ്പിന്റെ ഉൾഭാഗം കത്തി നശിച്ചു.
സ്ഥാപനം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിക്കുകയാണെന്നാണ് കരുതുന്നത്. വൻ നാശനഷ്ടമാണ് കണക്കാക്കുന്നത്. അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഇത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.