റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ ക​ണ്ടെ​ടു​ത്ത സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ

മലയാളിയുടെ ജ്വല്ലറിയിൽ കവർച്ച നടത്തിയ മൂന്നുപേർ പിടിയിൽ

മസ്കത്ത്: റൂവി ഹൈസ്ട്രീറ്റിലെ പ്രമുഖ മലയാളി ഗ്രൂപ്പിന്‍റെ ജ്വല്ലറിയിൽ കവർച്ച നടത്തിയ മൂന്നുപേരെ റോയൽ ഒമാൻ പൊലീസ് പിടികൂടി. മോഷ്ടിച്ച സ്വർണാഭരണങ്ങളും ഇവരിൽനിന്ന് കണ്ടെടുത്തു. രാജ്യത്തുനിന്ന് കടത്താനുള്ള എളുപ്പത്തിനായി ഇവർ ആഭരണങ്ങൾ ഉരുക്കിയാണ് സൂക്ഷിച്ചിരുന്നതെന്ന് മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡന്റ് അറിയിച്ചു. പിടിയിലായ മൂന്നുപേരും ഏഷ്യൻ വംശജരാണ്. ഇവരെ ഞായറാഴ്ച ജ്വല്ലറിയിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി.

വ്യാഴാഴ്ച പുലർച്ച 3.30നാണ് കവർച്ച നടന്നത്. ഷട്ടർ മുറിച്ച് അകത്തുകടന്ന ഇവർ ഗ്ലാസ് ഡോർ ഉടച്ചാണ് ആഭരണങ്ങൾ കവർന്നത്. എട്ടു മിനിറ്റുകൊണ്ട് കവർച്ച കഴിഞ്ഞ് ഇവർ മടങ്ങി. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലാകുന്നത്.

പിടിയിലായവർ അഫ്ഗാനിസ്താൻ സ്വദേശികളാണെന്നാണ് സൂചന. അൽ ഖുവൈറിൽ ഫ്ലാറ്റ് വാടകക്കെടുത്ത് താമസിച്ചാണ് ഇവർ കവർച്ച നടത്തിവന്നിരുന്നത്. അൽ ഖുവൈറിലെ താമസസ്ഥലത്തുനിന്നാണ് ഇവരെ പിടികൂടിയതും ആഭരണങ്ങൾ കണ്ടെടുത്തതും. സംഘത്തിൽ കൂടുതൽ ആളുകളുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണ്. 

Tags:    
News Summary - Three persons arrested for robbing Malayali's jewellery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.