സലാല: യമനിലെ സിയോണിൽ ഹ്യദയാഘാതം മൂലം മരിച്ച തൃശൂർ സ്വദേശിയുടെ മൃതദേഹം സലാല വഴി നാട്ടിലെത്തിച്ചു. ചാവക്കാട് മുല്ലശ്ശേരി സ്വദേശി മനോജിന്‍റെ ( 50 ) മ്യതദേഹമാണ് നടപടികൾ പൂർത്തീകരിച്ച് സലാല എയർപോർട്ട് വഴി നാട്ടിലേക്ക് കൊണ്ടുപോയതത്. ഒമാൻ ബോർഡറിൽ നിന്നും 600 കിലോമീറ്റർ അകലെ ഹളറമൗത്തിലെ മെയ് പാർക്ക് സിയോൺ എന്ന സ്ഥലത്ത് ‘അൽ മാസിലൻ കമ്പനിയിൽ മെക്കാനിക്കൽ സൂപ്പർ വൈസറായി ജോലി ചെയ്ത് വരികയായിരുന്നു മനോജ്. ഭാര്യ: ജെസി മനോജ്, മക്കൾ: മൃദുൽ, മിൽന.
ഫെബ്രുവരി പതിമൂന്നിനാണ് ഹ്യദയാഘാതത്തെ തുടർന്ന് ഇദ്ദേഹം നിര്യതനായത്. യമനിൽ ഇന്ത്യൻ എംബസിയില്ലാത്തതും വിമാന സർവിസുകൾ പരിമിതമായതിനാലും മൃതദേഹം നാട്ടിലെത്തിക്കുന്നത് അനിശ്ചിതമായി നീണ്ട് പോവുകയായിരുന്നു. ഇതിനിടയിലാണ് പ്രവാസി വെൽഫയർ ഒമാൻ സലാല പ്രവർത്തകർ ഇടപെടുന്നത്.
മസ്കത്തിലെ ഇന്ത്യൻ എംബസിയും സലാലയിലെ കോൺസുലാർ ഏജന്റ് ഡോ. കെ.സനാതനനും വലിയ സഹായം നൽകിയയതായി പ്രവാസി വെൽഫയർ ഭാരവാഹികൾ പറഞ്ഞു. യമനിൽനിന്ന് മൃതദേഹം മസ്യൂണ ബോർഡർ വഴി ആബുലൻസിൽ സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സലാല എയർപോർട്ടിൽ നിന്ന് ഒമാൻ എയറിലാണ് മ്യതദേഹം കൊച്ചിയിലേക്ക് അയച്ചത്.
പ്രവാസി വെൽഫയർ ഒമാൻ സെക്രട്ടറി സാജിദ്, ഖാലിദ്. പ്രവാസി വെൽഫയർ സലാല കൺവീനർ പി.ടി. സബീർ , കെ.സൈനുദ്ദീൻ , ഷാജി കമൂന എന്നിവർ നേത്യതം നൽകി. യമൻ സ്വദേശി അലി, വേൾഡ് മലയാളി കൗൺസിലിലെ ജോൺസൺ, ബാബു ജോൺ എന്നിവരാണ് യമനിലെ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്. കോൺസുലാർ ഏജന്റ് ഡോ. കെ.സനാതനൻ, സലാല റോമൻ കത്തോലിക്ക സഭയിലെ ഫാദർ ജോൺസൺ, മറ്റു ഫാദർമാരായ ബേസിൽ തോമസ്, വർഗീസ് മാത്യു എന്നിവരും എന്നിവരും ആശുപത്രിയിൽ എത്തിയിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.