മസ്കത്ത്: തൃശൂർ സ്വദേശി ഒമാനിലെ മസ്കത്തിൽ നിര്യാതനായി. റിട്ട. എൻജിനീയറും ദീർഘകാലം ഒമാൻ ഗൾഫാർ എൻജിനീയറിങ് കമ്പനിയിൽ പ്ലാന്റ് ആൻഡ് എക്യൂപ്മെന്റ് വിഭാഗം വൈസ് പ്രസിഡന്റുമായിരുന്ന കണ്ടശ്ശൻകടവിലെ മച്ചിങ്ങൽ പങ്കജാക്ഷൻ (82) ആണ് മരിച്ചത്.
ഭാര്യ: പരേതയായ നിർമല. മക്കൾ: ഷൈനി (ഇന്ത്യൻ സ്കൂൾ, ഗുബ്ര), വിപിൻ (ഗൾഫാർ), വിനിത (മസ്കത്ത്). മരുമക്കൾ: ജോഷി (സൗദ് ബവാൻ, മസ്കത്ത്), ലക്ഷ്മി (ഓക്സി ഒമാൻ), അരുൺ (കൺസൽട്ടന്റ് ഡെന്റൽ ക്ലിനിക്, മസ്കത്ത്). സഹോദരങ്ങൾ: പത്മാക്ഷി, പങ്കജാക്ഷി, രത്നാവതി, പരേതരായ കേശവൻ, ദമയന്തി. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.