മസ്കത്ത്: കടലാമകളുടെ സംരക്ഷണത്തിനും നിരീക്ഷണത്തിനുമായി നടന്ന പരിപാടിയിൽ പെങ്കടുത്തത് വിവിധ ഗവർണറേറ്റുകളിൽനിന്നുള്ള 300ലധികം സന്നദ്ധ പ്രവർത്തകർ. തെക്കൻ ശർഖിയ ഗവർണറേറ്റിലെ റാസ് അൽ ഹാദ് ടർട്ടിൽ റിസർവിലായിരുന്നു പരിപാടി.
കടലാമകളുടെ സംരക്ഷണത്തെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബീച്ചുകൾ ശുചീകരിക്കുക, റിസർവിനുള്ളിൽ ലൈറ്റുകൾ ഉപയോഗിക്കാതിരിക്കാൻ പ്രാദേശിക സമൂഹത്തെ ബോധവത്കരിക്കുക തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിലൂടെ ആമകളെ സംരക്ഷിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്ന് പരിപാടിയിലെ മീഡിയ ടീം മേധാവി അഹ്ലം ബിൻത് റാഷിദ് അൽ മുഖ്ബാലി പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിലാണ് പരിസ്ഥിതി അതോറിറ്റി ആമ സംരക്ഷണവും നിരീക്ഷണ പരിപാടിയും ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.