മസ്കത്ത്: ഒമാനിലെ പ്രമുഖ ഫുട്ബാള്‍ ക്ലബായ ടൗണ്‍ ടീം മസ്കത്ത് സംഘടിപ്പിച്ച ടൗണ്‍ ടീം വിന്റര്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ മസ്കത്ത് ഹാമ്മേഴ്സ് എഫ്.സി ജേതാക്കളായി. ഫൈനലില്‍ ടോപ് ടെന്‍ ബര്കയെ എകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. നെസ്റ്റോ എഫ്.സി മൂന്നും, നേതാജി എഫ്.സി നാലാം സ്ഥാനവും കരസ്ഥമാക്കി.
ടൂര്‍ണമെന്റ് ഫൈനലിലെ മികച്ച താരമായി മസ്കത്ത് ഹാമ്മേഴ്സിലെ സാലിയും ടൂര്‍ണമെന്റിലെ ടോപ്പ് സ്കോററും, മികച്ച കളിക്കാരനുമായി ടോപ് ടെന്‍ ബര്‍കയുടെ വിഷ്ണുവും മികച്ച പ്രതിരോധ താരമായി ഷഹ്മദ് അലിയും മികച്ച കീപ്പറായി അച്ചുവും (ഇരുവരും മസ്കത്ത് ഹാമേഴ്സ് എഫ്.സി) തിരഞ്ഞെടുക്കപ്പെട്ടു.
ഒമാനിലെ പ്രമുഖ 13 ടീമുകളെ പങ്കെടുപ്പിച്ച് മബേലയിലെ അല്‍ ഷാദി ടര്‍ഫില്‍ നടന്ന ടൂര്‍ണമെന്റ് വീക്ഷിക്കാന്‍ നിരവധി ആളുകള്‍ എത്തിച്ചേര്‍ന്നിരുന്നു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി നിരവധി പരിപാടികളും സംഘാടകര്‍ ഒരുക്കിയിരുന്നു. 10 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി നടത്തിയ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രോസോണ്‍ സ്പോര്‍ട്സ് അക്കാദമി ഏകപക്ഷീയമായ ഒരു ഗോളിന് യൂണിറ്റി അക്കാദമിയെ കീഴ്പ്പെടുത്തി.
വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് പ്രൈസും കൂടാതെ നിരവധി സമ്മാനങ്ങളും വിതരണം ചെയ്തു. ഇസ്മയില്‍, സജീബ് ബഷീര്‍, തുടങ്ങിയവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. വരും വര്‍ഷങ്ങളില്‍ വ്യത്യസ്തമായ പരിപാടികളുമായി ടൗണ്‍ ടീം വിന്റര്‍ കപ്പ് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.