മസ്കത്ത്: വരിക്കാർക്ക് നൽകുന്ന ഹോം ഇൻറർനെറ്റ് (ഫിക്സഡ് ബ്രോഡ്ബാൻഡ്) സേവനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ പദ്ധതിയുമായി ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ട്രാ). സംയോജിത സംവിധാനം ഫിക്സഡ് ബ്രോഡ്ബാൻഡ് സേവനങ്ങൾ (ഹോം ഇൻറർനെറ്റ്) അളക്കുകയും സേവന ഓപറേറ്റർമാർ പ്രഖ്യാപിച്ച പാക്കേജുമായി അവയെ താരതമ്യം ചെയ്യുകയും ചെയ്യും. ഇത് ഉപഭോക്താക്കൾക്ക് മനസ്സിലാക്കാൻ സഹായിക്കുന്ന ഡിവൈസ് ട്രാ സൗജന്യമായി നൽകും. ഇത് വിവിധ പാക്കേജുകൾ വിലയിരുത്താൻ ഉപഭോക്താക്കളെ പ്രാപ്തരാക്കും. ഈ ഡിവൈസ് ഹോം നെറ്റ്വർക്കിലേക്ക് കണക്ട് ചെയ്യുന്നതോടെ കമ്പനികളുടെ സേവന നിലവാരവും ഡൗൺലോഡ്, അപ്ലോഡ് വേഗത, നെറ്റ്വർക്ക് പ്രതികരണ സമയം, നെറ്റ്വർക്ക് തകരാറുകൾ, മറ്റ് സൂചകങ്ങൾ എന്നിവ പോലുള്ള നിരവധി കാര്യങ്ങൾ മനസ്സിലാക്കാൻ ഉപഭോക്താവിന് സാധിക്കും. ട്രായുടെ വെബ്സൈറ്റ്, ഇമെയിൽ, കോൾ സെൻറർ, വാട്ട്സ്ആപ് സേവനം എന്നിവയിലൂടെ ബന്ധപ്പെട്ട് ഈ ഉപകരണം ആവശ്യപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.