ഗതാഗത വാർത്താവിനിമയ വിവര സാ​േങ്കതിക വകുപ്പ്​ മന്ത്രി ശർഖിയ എക്​സ്​പ്രസ്​വേ പദ്ധതിസ്​ഥലം സന്ദർശിച്ചപ്പോൾ

ഗതാഗതമന്ത്രി ശർഖിയ എക്​സ്​പ്രസ്​വേ പദ്ധതി സ്​ഥലം സന്ദർശിച്ചു

മസ്​കത്ത്​: ഗതാഗത വാർത്താവിനിമയ വിവര സാ​േങ്കതിക വകുപ്പ്​ മന്ത്രി എൻജിനീയർ സൈദ്​ ബിൻ ഹമൂദ്​ അൽ മഅ്​വാലി ശർഖിയ എക്​സ്​പ്രസ്​വേ പദ്ധതി സ്​ഥലം സന്ദർശിച്ച്​ നിർമാണ പുരോഗതി വിലയിരുത്തി. സെക്കൻറ്​ ഫേസിലെ രണ്ടാം ഘട്ട നിർമാണ സ്​ഥലവും അനുബന്ധ സ്​ഥലങ്ങളുമാണ്​ സന്ദർശിച്ചത്​.

സൂർ വ്യവസായ നഗരത്തിന്​ തുറമുഖം നിർമിക്കുന്നത്​ സംബന്ധിച്ച നിർദേശം മന്ത്രി മുന്നോട്ടുവെച്ചു. ട്രാൻസ്​പോർട്ട്​ വിഭാഗം അണ്ടർ സെക്രട്ടറി, തെക്കൻ ശർഖിയ ഗവർണർ അടക്കമുള്ളവരും മന്ത്രിക്ക്​ ഒപ്പമുണ്ടായിരുന്നു. അൽ കാമിൽ അൽ വാഫിക്കും സൂറിനുമിടയിലുള്ള 40 കിലോമീറ്റർ സ്​ഥലത്തെ നിർമാണമാണ്​ വിലയിരുത്തിയത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.