മസ്കത്ത്: ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒമാനിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത് മലയാളികളടക്കമുള്ള പ്രവാസികളെ ബാധിക്കും. അവധിക്കും അത്യാവശ്യത്തിനും നാട്ടിൽ പോവുന്നവർക്ക് ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് യാത്രചെയ്യാൻ കഴിയുമെങ്കിലും ഇന്ത്യയിൽ നിന്ന് തിരിച്ചുവരുന്നത് പ്രയാസകരമാകും.
ഇപ്പോൾ നാട്ടിൽ അവധിയിൽ കഴിയുന്നവരെയും പുതിയ തീരുമാനം പ്രതികൂലമായി ബാധിക്കും. ഇത്തരക്കാർക്ക് ഒമാനിൽ പ്രവേശിക്കാൻ യാത്രാവിലക്കില്ലാത്ത മറ്റേതെങ്കിലും രാജ്യങ്ങളിൽ വിസിറ്റ് വിസ എടുത്ത്് 14 ദിവസം തങ്ങിയ ശേഷം ഒമാനിലെത്തേണ്ടി വരും. 13 രാജ്യങ്ങൾക്കാണ് നിലവിൽ ഒമാനിൽ യാത്രാവിലക്കുള്ളത്. ദുബൈ, ഖത്തർ, ബഹ്റൈൻ അടക്കമുള്ള രാജ്യങ്ങൾക്ക് യാത്രാ വിലക്കില്ലാത്തതിനാൽ വിസിറ്റ് വിസ കിട്ടുകയാണെങ്കിൽ ഇത്തരം രാജ്യങ്ങളിൽ 14 ദിവസം തങ്ങിയ ശേഷം ഒമാനിലെത്താനാകും.
പിന്നീട് ഒമാനിലെ പി.സി.ആർ ടെസ്റ്റുകൾ, ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ എന്നിവയും കൂടി വഹിക്കുേമ്പാൾ ഒമാൻ യാത്രക്ക് വലിയ സംഖ്യ ചെലവിടേണ്ടിവരും. താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇത്തരം ഭാരിച്ച ചെലവുകൾ വഹിക്കാൻ പ്രയാസമാണ്. അതിനാൽ ഇത്തരക്കാർക്ക് യാത്രാനിയന്ത്രണങ്ങൾ കഴിയുന്നതുവരെ കാത്തിരിക്കുകയാണ് ഏക വഴി. വിസകാലാവധിക്കുള്ളിൽ യാത്രാവിലക്ക് അവസാനിച്ചില്ലെങ്കിൽ ഇത്തരക്കാർ തിരിച്ചുവരാനും സാധ്യതയില്ല.
ഒമാനിൽനിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്ക് വന്ദേഭാരത് വിമാന സർവിസുകളുണ്ടാവും. ബുക്കിങ്ങും മറ്റു നടപടിക്രമങ്ങളും പിന്നീട് വ്യക്തമാവും. നിലവിൽ എയർ ഇന്ത്യ, എയർ ഇന്ത്യ എക്പ്രസ്, ഒമാൻ എയർ, സലാം എയർ എന്നിവയാണ് ഇന്ത്യയിലേക്ക് സർവിസ് നടത്തുന്നത്.ഒമാനിലെ യാത്രാനിയമങ്ങൾ ശക്തമാക്കുകയും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ അടക്കമുള്ള നിബന്ധനകൾ കടുപ്പിക്കുകയും ചെയ്തതോടെ ഇന്ത്യൻ സെക്ടറിലേക്കുള്ള യാത്രക്കാരുടെ എണ്ണം കുറഞ്ഞിരുന്നു. ഇത് കേരളം അടക്കമുള്ള സെക്ടറിലേക്ക് ടിക്കറ്റ് നിരക്കുകൾ കുറയാനും കാരണമാക്കിയിരുന്നു.
ഇന്ത്യയിൽ കോവിഡ് കേസുകൾ അനിയന്ത്രിതമായി വർധിച്ചതോടെ ഇന്ത്യയും നിേരാധന പട്ടികയിൽ ഉൾപ്പെടുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. ഇത് പരിഗണിച്ച് നാട്ടിൽ തങ്ങിയിരുന്ന പലരും അവധി മതിയാക്കി കഴിഞ്ഞദിവസങ്ങളിൽ ഒമാനിലെത്തുകയും ചെയ്തു. ഒമാനികളുടെ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന ഒമാൻ എംബസിയുടെ നിർദേശവും പലരും സൂചനയയി കരുതിയിരുന്നു. ഇതൊക്കെ പരിഗണിച്ച് നാട്ടിൽ അവധിക്ക് േപായ നിരവധി പേർ തിരിച്ചെത്തി.
വിമാന സർവിസുകൾ ശനിയാഴ്ച മുതൽ നിലക്കുന്നുവെന്ന വാർത്ത ഏറെ പ്രതികൂലമായി ബാധിച്ചത് പെരുന്നാൾ അവധിക്ക് നാട്ടിൽ പോവാൻ തീരുമാനിച്ച നിരവധി പേരെയാണ്. കഴിഞ്ഞ കോവിഡ് പ്രതിസന്ധിക്കുമുമ്പ് ഒമാനിലെത്തിയ നിരവധിപേർ പെരുന്നാളിലേക്ക് യാത്ര മാറ്റിവെക്കുകയായിരുന്നു. രണ്ടു വർഷത്തിലധികമായി നാട്ടിൽപോകാത്ത നിരവധി പേരും ഇക്കൂട്ടത്തിലുണ്ട്.
തിരിച്ചുവരാൻ കഴിഞ്ഞില്ലെങ്കിലും നാട്ടിൽ പോയാൽ മതിയെന്ന നിലപാടുള്ളവരും നിരവധിയാണ്. ഒന്നര വർഷത്തോളമായി ഒമാനിലെത്തിയിെട്ടന്നും കോവിഡ് പ്രതിസന്ധിക്ക് ശേഷം സ്ഥാപന ഉടമ നാട്ടിൽേപായതിനാൽ ഇതുവരെ നാട്ടിൽ പോവാൻ കഴിഞ്ഞിട്ടില്ലെന്നും റൂവിയിൽ മൊബൈൽ കടയിൽ ജോലി ചെയ്യുന്ന പേരാമ്പ്ര സ്വദേശി പറഞ്ഞു. ഉടമ തിരിച്ചുവന്ന ശേഷം പെരുന്നാളിന് നാട്ടിൽപോവാൻ കരുതിയതാണ്. ഇതുവരെ തിരിച്ചുവന്നിട്ടില്ല. സ്ഥാപനത്തിെൻറ ഉത്തരവാദിത്തം ഉള്ളതിനാൽ വിേട്ടച്ചുേപാവാനും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രശ്നങ്ങൾ എത്രയും പെെട്ടന്ന് തീരുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടുവർഷമായി നാട്ടിൽ പോവാൻ കഴിയാത്തതിനാൽ എന്തുവിലകൊടുത്തും നാട്ടിൽപോവണമെന്ന് റൂവിയിൽ ജ്വല്ലറിയിൽ േജാലിചെയ്യുന്ന തൃശൂർ സ്വദേശി പറഞ്ഞു. സ്ഥിതിഗതികൾ സാധാരണഗതിയിെലത്തുന്നതുവരെ നാട്ടിൽ കഴിയേണ്ടിവന്നാലും യാത്ര മാറ്റിവെക്കാൻ കഴിയില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.