എയർ ഇന്ത്യ എക്സ്​പ്രസ് പണിമുടക്ക്​: ഉറ്റവരെ ഒരുനോക്കുകാണാനാകാതെ തിരുവനന്തപുരം സ്വദേശി ഒമാനിൽ മരിച്ചു

മസ്കത്ത്​: എയർ ഇന്ത്യ എക്സ്​പ്രസ്​ ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന്​ പ്രിയപ്പെട്ടവരെ അവസാനമായി ഒരു​നോക്കുകാണാനാവാരെ തിരുവനന്തപുരം സ്വദേശി മരിച്ചു​. കരമന നെടുങ്കാട് റോഡില്‍ നമ്പി രാജേഷ് (40) ആണ്​ കഴിഞ്ഞ ദിവസം മസ്കത്തിൽ മരിച്ചത്​.

തളര്‍ന്നു വീണതിനെത്തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ കാണാന്‍ മേയ്​ എട്ടിന്​ രാവിലെ മസ്കത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്​ ഭാര്യ അമൃത സി. രവി ടിക്കറ്റ് ബുക്ക് ചെയ്​തിരുന്നു. രാവിലെ വിമാനത്താവളത്തിലെത്തിയപ്പോഴാണ് കാബിന്‍ ജീവനക്കാരുടെ അപ്രതീക്ഷിത അവധിയെടുക്കല്‍ സമരം കാരണം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കിയെന്ന വിവരം അറിഞ്ഞത്.

അടിയന്തരമായി മസ്‌കത്തില്‍ എത്തണമെന്ന്​ പറഞ്ഞിട്ടും എയർഇന്ത്യ അധികൃതരുടെ ഭാഗത്തുനിന്നും നടപടിയൊന്നും ഉണ്ടായില്ല. തൊട്ടടുത്ത ദിവസം യാ​ത്രക്ക്​ ശ്രമിച്ചിരുന്നുവെങ്കിലും സമരം തീരാത്തതിനാല്‍ യാത്ര മുടങ്ങുകയായിരുന്നു. ഇതിനിടെയാണ്​ ഉറ്റവരെ അവസാനമായി നോക്കുകാണാനാകാതെ രാജേഷ് കഴിഞ്ഞ ദിവസം മരിച്ചത്​.

മസ്‌കത്തില്‍ ഐ.ടി മാനേജരായിരുന്നു നമ്പി രാജേഷ്. നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് അമൃത. മക്കൾ: അനിക (യു.കെ.ജി), നമ്പി ശൈലേഷ്​ (പ്രീ കെ.ജി).

Tags:    
News Summary - Trivandrum native Nambi Rajesh dies in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.