മസ്കത്ത്: യു.എ.ഇയിൽ നടക്കുന്ന െഎ.സി.സി ട്വൻറി 20 ലോകകപ്പ് യോഗ്യത മത്സരത്തിൽ ഒമാ ന് നാലാം ജയം. കഴിഞ്ഞദിവസം രാത്രി അബൂദബിയിൽ നടന്ന മത്സരത്തിൽ കാനഡയെ എട്ട് വിക്കറ ്റിനാണ് ഒമാൻ തോൽപിച്ചത്. നാല് ജയവും ഒരു തോൽവിയുമായി ഒമാന് ഗ്രൂപ് ബിയിൽ എട്ട് പോയൻറുണ്ട്. ഇന്ന് നടക്കുന്ന മത്സരത്തിൽ ജഴ്സിക്കെതിരെ വിജയിച്ചാൽ അടുത്തവർഷം ആസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പിലേക്ക് ഒമാൻ യോഗ്യത നേടും. ഗ്രൂപ് എയിൽ എട്ട് പോയൻറുമായി പാപ്പുവ ന്യൂഗിനിയയാണ് ഒന്നാം സ്ഥാനത്ത്. ജഴ്സിക്കെതിരായ മത്സരവും വിജയിച്ച് ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി ലോകകപ്പിന് യോഗ്യത നേടുമെന്നത് ഉറപ്പാണെന്ന് ഒമാൻ ടീമിെൻറ മുഖ്യ പരിശീലകൻ ദുലീപ് മെൻഡിസ് പറഞ്ഞു.
39 പന്തിൽനിന്ന് 68 റൺസെടുത്ത ജതീന്ദർ സിങ്ങും 39 പന്തിൽനിന്ന് 60 റൺസെടുത്ത ആഖിബ് ഇല്യാസും തമ്മിലുള്ള 126 റൺസിെൻറ കൂട്ടുകെട്ടാണ് ഒമാന് വിജയമൊരുക്കിയത്. നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കാനഡക്ക് വേണ്ടി ഒാപണർമാർ മികച്ച തുടക്കമാണ് നൽകിയത്. ഒാപണർ ശ്രീമന്ത വിജയരത്നെ 36 പന്തിൽനിന്ന് 56 റൺസെടുത്തു. തുടർന്ന് ഒമാൻ സ്പിന്നർമാരുടെ മികവിൽ കനേഡിയൻ ഇന്നിങ്ങ്സ് 144 റൺസിൽ അവസാനിച്ചു. ഒമാൻ ക്യാപ്റ്റൻ സീഷാൻ മഖ്സൂദ് 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ലെഗ് സ്പിന്നർ ഖ്വാവർ അലിയും ആമിർ കലീമും ഒരു വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാൻ ഒാപണർ ഖ്വാവർ അലിയെ തുടക്കത്തിലെ നഷ്ടപ്പെട്ടു. തുടർന്നാണ് ആഖിബ് ഇല്യാസും ജതീന്ദർ സിങ്ങും ചേർന്ന് രണ്ടാം വിക്കറ്റിൽ 126 റൺസിെൻറ പാർട്ണർഷിപ് പടുത്തുയർത്തിയത്. ട്വൻറി 20 മാച്ചിലെ ഒമാെൻറ എക്കാലത്തെയും ഉയർന്ന പാർട്ണർഷിപ് ആണിത്. 14.5 ഒാവറിൽ തന്നെ ഒമാൻ വിജയം കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.