മസ്കത്ത്: നേപ്പാൾ ബൗളിങ്ങിനു മുന്നിൽ മുൻനിര ബാറ്റർമാർ ചീട്ടുകൊട്ടാരംപോലെ തകർന്നടിഞ്ഞതോടെ ട്വന്റി20 ലോകകപ്പ് യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തില്‍ ഒമാന്‍ തോൽവി. ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 117 റൺസായിരുന്നു എടുത്തിരുന്നത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാൻ 17 ഓവറിൽ 78 റൺസിന് പുറത്താവുകയായിരുന്നു. മൂന്നു വിക്കറ്റ് വീഴ്ത്തിയ കമാല്‍ സിങ്ങും ഐരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ദീപേന്ദ്ര സിംഹ് ഐരീ, സന്ദീപ് ലാമിച്ചെനെ എന്നിവരാണ് ഒമാനെ തകർത്തത്. മുഹമ്മദ് ആരിഫ് ശൈഖ് (38), 16 റൺസ് വീതമെടുത്ത സന്ദീപ് ലാമിച്ചെനെ, ലോകേഷ് ബാം, ഗയേന്ദ്ര മല്ല (15) എന്നിവരുടെ സാമാന്യം ഭേദപ്പെട്ട പ്രകടനമാണ് നേപ്പാളിന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ഒമാന്‍ വേണ്ടി ഖവാര്‍ അലി മൂന്നും ബിലാല്‍ ഖാന് രണ്ടും വിക്കറ്റ് വീഴ്ത്തി. ഒമാൻ നിരയിൽ 24 റണ്‍സെടുത്ത നസീം ഖുശി മാത്രമാണ് രണ്ടക്കം കടന്നത്. ആമിര്‍ കലീം, ജതീന്ദര്‍ സിങ് എന്നിവര്‍ ഒമ്പത് റണ്‍സ് വീതം നേടി. ടോസ് നേടിയ ഒമാൻ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
വെള്ളിയാഴ്ച നടന്ന മറ്റു മത്സരങ്ങളിൽ കാനഡ ഫിലിപ്പീൻസിനെ 118 റണ്‍സിനും ബഹ്റൈൻ ജർമനിയെ ആറു വിക്കറ്റിനും യു.എ.ഇ 18 റൺസിന് അയർലൻഡിനെയും പരാജയപ്പെടുത്തി. ശനിയാഴ്ച കാനഡക്കെതിരെയാണ് ഒമാന്റെ രണ്ടാം മത്സരം. മറ്റു മത്സരങ്ങളില്‍ നേപ്പാള്‍ ഫിലിപ്പീൻസിനെയും യു.എ.ഇ ജര്‍മനിയെയും അയര്‍ലൻഡ് ബഹ്റൈനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.