ഒമാനിൽ പ്രവേശിക്കാൻ രണ്ട്​ ഡോസ്​ വാക്​സിൻ നിർബന്ധം

മസ്കത്ത്​: ഒമാനിൽ പ്രവേശിക്കാൻ 18 വയസിന്​ മുകളിലുള്ള വിദേശികൾക്ക്​ രണ്ട്​ ഡോസ്​ വാക്​സിൻ നിർബന്ധമാക്കി. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ​ചേർന്ന കോവിഡ്​ അവലോകന സുപ്രീം കമ്മിറ്റിയുടേതാണ്​ പുതിയ തീരുമാനം.

72 മണിക്കൂറിനുള്ളി​ൽ എടുത്ത ആർ.ടി.പി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും ഹാജറാക്കണം. അതേ സമയം, ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സിംബാബ്‌വെ, ലെസോത്തോ, ഈശ്വതിനി, മൊസാംബിക് എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രകാർക്ക്​ ഏർപ്പെടുത്തിയ വിലക്ക്​ സുപ്രീം കമിറ്റി പിൻവലിച്ചു.

ലോകത്ത്​ ഒമിക്രോൺ റിപ്പോർട്ട്​ ചെയ്ത സാഹര്യത്തിലായിരുന്നു ഈ രാജ്യങ്ങളിൽനിന്നുള്ള യാത്രകാർക്ക്​ വിലക്ക്​ ഏർപ്പെടുത്തിയിരുന്നത്​.

Tags:    
News Summary - Two doses of vaccine is compulsory to enter Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.