മസ്കത്ത്: രാജ്യത്തേക്ക് മയക്കുമരുന്നുമായി എത്തിയ രണ്ടുപേരെ റോയൽ ഒമാൻ പൊലീസ് അറസ്സ്റ്റ് ചെയ്തു. ദോഫാര്‍ ഗവര്‍ണറേറ്റില്‍ ഡയറക്ടറേറ്റ് ജനറല്‍ ഫോര്‍ കോംപാക്റ്റിങ് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് വിഭാഗം കോസ്റ്റ് ഗാര്‍ഡ് പൊലീസിന്റെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് കടല്‍ വഴി എത്തിയ സംഘത്തെ പിടികൂടുന്നത്. ഏഷ്യൻ വംശജരാണ് പിടിയിലായവർ. ഇവരിൽനിന്ന് 158 കിലോയിലധികം ഹഷീഷ്, 2300 മയക്കുഗുളികകള്‍, ഓപിയം തുടങ്ങിയവ പിടിച്ചെടുത്തു. പ്രതികൾക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.