മസ്‌കത്ത്: ഒമാനിൽ കോവിഡ് ബാധിച്ച് രണ്ട് മലയാളികൾ മരിച്ചു. തൃശൂര്‍ മുള്ളൂര്‍ക്കര സ്വദേശി പുളിക്കല്‍ ഉസ്മാനും കൊല്ലം കിളിയല്ലൂർ പ്രിയദർശനി നഗർ -19 ആനന്ദ മന്ദിരത്തിൽ കെ.വി. ശശികുമാറുമാണ് (80) മരിച്ചത്.
നാട്ടില്‍ പോകാൻ നടത്തിയ പരിശോധനയിലാണ് ഉസ്മാന് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടാഴ്ചയോളമായി റുസ്താഖ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരിച്ചത്. ഭാര്യ: ശഹീറ. മക്കള്‍: ശഹനാസ്, ഉവൈസ്, ബാദുഷ.
ശശികുമാർ കോവിഡ് ബാധിച്ച് കഴിഞ്ഞ ഏതാനും ദിവസങ്ങളായി റുസ്താഖ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വർഷങ്ങളായി മക്കളുടെ കൂടെ ഒമാനിലായിരുന്നു. ഭാര്യ: പരേതയായ തുളസി ഭായ്. മക്കൾ: ബിജു, ബൈജു (ഇരുവരും ഒമാൻ), ബിജി. മരുമക്കൾ: രതി, ദീപ, ജയപ്രകാശ്. സംസ്കാര ചടങ്ങ് സോഹാറിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.