ഒമാനിലെ നിസ്​വയിൽ വാഹനാപകടം; രണ്ട് മലയാളികളുൾപ്പെടെ മൂന്ന് നഴ്​സുമാർ മരിച്ചു

മസ്കത്ത്​: ഒമാനിലെ ദാഖിലിയ ഗവർണറേറ്റിലെ നിസ്​വയിലുണ്ടായ വാഹനാപാകടത്തിൽ രണ്ട്​ മലയാളികളുൾപ്പെടെ മൂന്ന്പേർ മരിച്ചു​. രണ്ടുപേർക്ക്​ പരിക്കേൽക്കുകയും ചെയ്തു. തൃശൂർ ഇരിങ്ങാലക്കുട നോർത്തിലെ മുതുപറമ്പിൽ വീട്ടിൽ മജീദ (39), കൊല്ലം വളത്തുങ്ങൽ ബാപ്പുജി നഗറിലെ എ.ആർ മൻസിൽ സ്വദേശി ശർജ (31), ഈജിപ്​ത്​കാരിയായ അമാനി എന്നിവരാണ്​ മരിച്ചത്​.

പരിക്കേറ്റ രണ്ടുപേരും മലയാളികളാണ്​. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്ന്​ അറിയാൻ കഴിയുന്നത്​. വ്യഴാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ മസ്കത്ത്-ഇബ്രി ഹൈവേയിലാണ്​ അപകടം. നിസ്​വ ആശുപത്രിയിൽനിന്ന് ജോലി കഴിഞ്ഞ താമസസ്ഥലത്തേക്ക് നടന്നു പോവുകയായിരുന്ന നഴ്സുമാരാണ് അപകടത്തിൽപെട്ടത്.

റോഡിന്റെ ഒരു ഭാഗം മുറിച്ച് കടന്ന് മറു ഭാഗത്തേക്ക് കടക്കാൻ ഡിവൈഡറിൽ കാത്തു നിൽക്കവേ, കൂട്ടിയിടിച്ച രണ്ട് വാഹങ്ങൾ നിയന്ത്രണംവിട്ട്​ ഇവരുടെമേൽ പാഞ്ഞ്​ കയറുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ശങ്കരൻ കുട്ടിയാണ്​ മരിച്ച മജീദയുടെ പിതാവ്. മാതാവ്​: രാധ. ഭർത്താവ്:​ രതീഷ്​​. ഇല്യാസ്-നദീറ ദമ്പതികളുടെ മകളാണ്​ ശർജ. ഭർത്താവ്​: അനീഷ്​​. അപകട വിവരം അറിഞ്ഞ്​ ഇരുവരുടേയും ഭർത്താക്കൻമാർ നാട്ടിൽനിന്ന് ഒമാനിലേക്ക്​ തിരിച്ചിട്ടുണ്ട്​. നിസ്​വ ഗവ. ആശുപത്രയിൽ സൂക്ഷിച്ചിരിക്കുന്ന മൃ​തദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - Two Malayali Nurses Die in Oman Road Accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.