മസ്കത്ത്: ബർക്കയിൽ പൂർത്തിയായിവരുന്ന ഖസിയാൻ സാമ്പത്തിക നഗരവുമായി രണ്ട് ഒമാനി കമ്പനികൾകൂടി ധാരണപത്രം ഒപ്പിട്ടു. ഫസ്റ്റ് ആക്സിസ്, ഇഷാഖ് ഫ്രൈറ്റ് ആൻഡ് ട്രേഡ് എസ്റ്റാബ്ലിഷ്മെൻറ് എന്നീ കമ്പനികളാണ് ഖസിയാനിൽ പ്രവർത്തനമാരംഭിക്കാൻ ധാരണപത്രം ഒപ്പിട്ടത്. മസ്കത്ത് ഫർണിച്ചർ ഇൻറർനാഷനൽ കമ്പനിയുടെ മാതൃസ്ഥാപനമാണ് ഫസ്റ്റ് ആക്സിസ് കമ്പനി. ഫർണിച്ചറുകളുടെയും മറ്റ് ഉൽപന്നങ്ങളുടെയും ലോജിസ്റ്റിക്സ്, വെയർഹൗസിങ് സൗകര്യങ്ങളാകും ആദ്യഘട്ടത്തിൽ ഖസിയാനിൽ നിർമിക്കുക. കമ്പനിയുടെ ഫർണിച്ചർ മേഖലയിലെയും മറ്റു വിഭാഗങ്ങളിലെയും പ്രവർത്തനങ്ങൾ ഭാവിയിൽ ഖസിയാനിൽ കേന്ദ്രീകരിക്കാനാണ് പദ്ധതി.
വിവിധ വിപണികളിലേക്ക് ഫർണിച്ചർ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ എത്തിക്കുന്നതിനുള്ള സൗകര്യാർഥമാണ് ആദ്യഘട്ടത്തിൽ വെയർഹൗസുകൾ നിർമിക്കുക. ഖസിയാൻ സാമ്പത്തിക നഗരം സി.ഇ.ഒ ഖാലിദ് അൽ ബലൂഷിയും ഫസ്റ്റ് ആക്സിസ് കമ്പനി സി.ഇ.ഒ അഹമ്മദ് ബിൻ ജുമാ അൽ അജ്മിയും ചേർന്നാണ് ധാരണപത്രം ഒപ്പുവെച്ചത്. ചരക്കുഗതാഗത രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയാണ് ഇഷാഖ് ഫ്രൈറ്റ് ആൻഡ് ട്രേഡ് എസ്റ്റാബ്ലിഷ്മെൻറ്. കമ്പനിയുടെ പ്രധാന ഒാപറേഷനൽ ഒാഫിസിന് ഒപ്പം ചരക്കുഗതാഗതത്തിന് ഉപയോഗിക്കുന്ന ട്രക്കുകളുടെ യാർഡുകളുമാണ് ഖസിയാനിൽ നിർമിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.