സലാല: ഒമാനിൽ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയടക്കം രണ്ടുപേർ മരിച്ചു. അഴീക്കോട് കപ്പക്കടവ് സ്വദേശി കാക്കടവൻ വീട്ടിൽ മുഹമ്മദ് ഷാനിഫും (28) ബംഗ്ലാദേശ് സ്വദേശിയുമാണ് മരിച്ചത്.
സലാലക്കടുത്ത് മിർബാത്തിൽ ചൊവ്വാഴ്ച പുലർച്ചയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ സ്വദേശി ഒാടിച്ച വാഹനമിടിച്ചാണ് അപകടം. നാലു വർഷമായി സലാലയിലുള്ള ഇദ്ദേഹം മിർബാത്തിൽ ഫുഡ്സ്റ്റഫ് കട നടത്തി വരികയായിരുന്നു. കടയടച്ച് മുറിയിലേക്ക് മടങ്ങുേമ്പാഴായിരുന്നു അപകടം.
ഭാര്യ: ഷറഫുന്നിസ. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ നടപടി നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.