മസ്കത്ത്: യു.എ.ഇയിലും സൗദി അറേബ്യയിലും ജനുവരി ഒന്നുമുതൽ മൂല്യവർധിത നികുതി (വാറ്റ്) പ്രാബല്യത്തിലാവുന്നത് ഒമാനിൽ വിലവർധനവിന് കാരണമാകില്ല. ഇരു രാജ്യങ്ങളിൽനിന്നുമുള്ള കയറ്റുമതിക്ക് നികുതി ഇല്ലാത്തതാണ് വില വർധിക്കാതിരിക്കാൻ കാരണം. കഴിഞ്ഞ വർഷം ഒപ്പിട്ട കരാർ പ്രകാരം ഒരു ജി.സി.സി രാജ്യത്തുനിന്ന് മറ്റൊരു ജി.സി.സി രാജ്യത്തേക്കുള്ള കയറ്റുമതിക്ക് വാറ്റ് ബാധകമാക്കാൻ പാടില്ലെന്ന് തീരുമാനിച്ചിരുന്നു.
ഇതുപ്രകാരം കയറ്റുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് വാറ്റ് പൂജ്യം ശതമാനമായിരിക്കും. എന്നാൽ, ഒമാൻ വാറ്റ് നടപ്പാക്കുന്നതോടെ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാൻ നികുതി നൽകേണ്ടിവരും. അപ്പോഴും ഒമാനിലുള്ള അഞ്ചു ശതമാനം നികുതി മാത്രമായിരിക്കും മറ്റു ജി.സി.സി രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കും എന്നതിനാൽ വിലയിൽ മാറ്റമുണ്ടാകില്ല.
യു.എ.ഇയിൽ വാറ്റ് നടപ്പാകുന്നതോടെ അവിടെനിന്ന് ഒമാനിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് വില വർധിക്കുമെന്ന് കിംവദന്തി പരന്നിരുന്നു. യു.എ.ഇയിൽനിന്ന് ഇറക്കുമതി ചെയ്ത് ഒമാനിൽ വിൽക്കപ്പെടുന്ന ഉൽപന്നങ്ങൾക്ക് അഞ്ചു ശതമാനം വാറ്റ് ഉൾപ്പെടുത്തിയുള്ള വില നൽകേണ്ടിവരുമെന്നായിരുന്നു പ്രചാരണം. എന്നാൽ, ഒമാനി ഉപഭോക്താക്കൾ യു.എ.ഇയിൽനിന്നോ സൗദിയിൽനിന്നോ ഉൽപന്നങ്ങൾ വാങ്ങുേമ്പാൾ വാറ്റ് നൽകേണ്ടിവരും.
ജനുവരി ഒന്നുമുതൽ യു.എ.ഇയും സൗദി അറേബ്യയും മാത്രമാണ് വാറ്റ് നടപ്പാക്കുന്നത്. ഒമാൻ, ഖത്തർ, ബഹ്റൈൻ, കുവൈത്ത് രാജ്യങ്ങൾ 2019 ആദ്യത്തോടെയായിരിക്കും വാറ്റ് നടപ്പാക്കുക.
അതേസമയം, യു.എ.ഇയിൽ വാറ്റ് നടപ്പാക്കുന്നത് ഒമാനിലെ ചെറുകിട വ്യാപാരികളെ പ്രതികൂലമായി ബാധിക്കും. ചെറുകിട വ്യാപാരികൾ പലതും യു.എ.ഇ മൊത്തവ്യാപാര മാർക്കറ്റിൽനിന്ന് വാങ്ങിയാണ് ഒമാൻ മാർക്കറ്റിൽ വിപണനം നടത്തുന്നത്. പലരും ചെറിയ അളവിലാണ് ഉൽപന്നങ്ങൾ വാങ്ങുന്നത്. വലിയ അളവിൽ ഉൽപന്നങ്ങൾ വാങ്ങുന്നവർ വളരെ കുറവാണ്. അതിനാൽ, ഇവരിൽ പലർക്കും യു.എ.ഇയിൽ കയറ്റുമതി ലൈസൻസില്ല. അതിനാൽ, ഒമാനിലെ ചെറുകിട വ്യാപാരികൾ യു.എ.ഇയിൽ അഞ്ചു ശതമാനം വാറ്റ് നൽകേണ്ടി വരും. അതുകൊണ്ട് ഇങ്ങനെ യു.എ.ഇയിൽനിന്ന് ഉൽപന്നങ്ങൾ വാങ്ങി ഒമാനിലെത്തിച്ച് കച്ചവടം നടത്തുന്നവർക്ക് അഞ്ചു ശതമാനം വിലയുയർത്തി മാത്രമേ വിൽപന നടത്താനാവൂ.
യു.എ.ഇയിൽ വാറ്റ് നടപ്പാക്കുന്ന സാഹചര്യത്തിലും ഒമാനിൽ നടപ്പാക്കാത്തത് രാജ്യത്തെ മൊത്ത വ്യാപാര മേഖലക്ക് അനുഗ്രഹമാവുമെന്ന് നെസ്റ്റോ മാനേജിങ് ഡയറക്ടർ ഹാരിസ് പാലോള്ളതിൽ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ചെറുകിട വ്യാപാരികൾ ദുബൈ മാർക്കറ്റിൽനിന്ന് ഉൽപന്നങ്ങൾ വാങ്ങുന്നത് ഒമാനിലെ മൊത്തം വ്യാപാര േമഖലയെ തളർത്തിയിരുന്നു.
നിലവിൽ ഒമാനിലുള്ളതിനെക്കാൾ കുറഞ്ഞ വിലക്കാണ് ദുബൈയിലെ മൊത്ത വ്യാപാരികൾ ഉൽപന്നങ്ങൾ വിൽക്കുന്നത്. ഇത് ചെറുകിട കച്ചവടക്കാർക്ക് അനുഗ്രഹമായിരുന്നു. എന്നാൽ, യു.എ.ഇയിൽ വാറ്റ് നിലവിൽ വരുന്നതോടെ അവിടെ ഉൽപന്നങ്ങൾക്ക് അഞ്ചു ശതമാനം വില വർധിക്കും. അതിനാൽ, ചെറുകിട വ്യാപാരികൾക്ക് ഒമാനിലെ മൊത്ത വ്യാപാരികളിൽനിന്ന് ഉൽപന്നങ്ങൾ വാങ്ങുന്നതായിരിക്കും ലാഭകരം. ഇത് ഒമാനിലെ ഇറക്കുമതിക്കാരായ മൊത്ത വ്യാപാരികൾക്ക് അനുഗ്രഹമാവുമെന്നും അദ്ദേഹം പറഞ്ഞു.
ഒമാനിലെ ഹൈപർമാർക്കറ്റുകൾക്കും യു.എ.ഇയിലെ വാറ്റ് അനുഗ്രഹമാവും. ചൈന അടക്കമുള്ള മറ്റു രാജ്യങ്ങളിൽനിന്ന് യു.എ.ഇ വഴി ഒമാനിലേക്ക് ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്ന ഹൈപർമാർക്കറ്റ് ഉടമകൾ വാറ്റ് നൽകേണ്ടി വരില്ല. ഇത്തരം സ്ഥാപനങ്ങൾ മറ്റു രാജ്യങ്ങളിൽനിന്ന് യു.എ.ഇയിലേക്ക് ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുേമ്പാൾ നൽകേണ്ടി വരുന്ന അഞ്ചു ശതമാനം നികുതി ഒമാനിലേക്ക് കയറ്റുമതി ചെയ്യുേമ്പാൾ റീ ഇേമ്പഴ്സ്മെൻറ് ലഭിക്കും. ഇതുകാരണം ഇത്തരം സ്ഥാപനങ്ങൾക്ക് വിലക്കുറവിൽ ഉൽപന്നങ്ങൾ വിൽക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.