മസ്കത്ത്: യു.കെ വിദേശകാര്യ, കോമൺവെൽത്ത്, വികസനകാര്യ സെക്രട്ടറി എലിസബത്ത് ട്രസ്സ സുൽത്താൻ ഹൈതം ബിൻ താരിഖുമായി ചർച്ച നടത്തി. ഒമാനെ യു.കെയുമായി ബന്ധിപ്പിക്കുന്ന ചരിത്രപരമായ കാര്യങ്ങൾ ഹൃദ്യമായ ചർച്ചയിൽ ഇരുവരും വിശകലനം ചെയ്തു. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ താൽപര്യങ്ങൾ നിറവേറ്റുന്നതിനായി ഉഭയകക്ഷി സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ചർച്ചയിൽ ഉയർന്നുവന്നു.
പൊതുതാൽപര്യമുള്ള വിഷയങ്ങളിലെ കാഴ്ചപ്പാടുകൾ പരസ്പരം കൈമാറുകയും ചെയ്തു. വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി, ദിവാൻ ഓഫ് റോയൽ കോർട്ടിലെ ഉപദേഷ്ടാവ് സയ്യിദ് ഫൈസൽ ഹമൂദ് അൽ ബുസൈദി, ഒമാനിലെ യു.കെ അംബാസഡർ ബിൽ മുറെ എന്നിവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.