മസ്കത്ത്: അനധികൃത മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് നിരവധി വിദേശികളെ അറസ്റ്റ് ചെയ്തു. അൽവുസ്ത ഗവർണറേറ്റിലെ ദുകം വിലായത്തിൽനിന്നാണ് ഇവരെ പിടികൂടുന്നത്.
ലൈസൻസില്ലാത്ത മത്സ്യബന്ധന ബോട്ടുകളും അനധികൃത വലകളും പിടിച്ചെടുക്കുകയും ചെയ്തു. ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു വരുകയാണെന്ന് അൽ വുസ്ത ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് അഗ്രികൾച്ചർ, ഫിഷറീസ് അധികൃതർ അറിയിച്ചു.
മഹൂത്ത് വിലായത്തിൽനിന്ന് ഒമ്പത് വിദേശികളെയും അറസ്റ്റ് ചെയ്തു. മൂന്നു ബോട്ടുകളും അനധികൃത വലകളും പിടിച്ചെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.