മുനിസിപ്പാലിറ്റി അധികൃതർ സീബിൽ നിന്ന് പിടികൂടിയ കേടായ പച്ചക്കറികളും പഴവർഗങ്ങളും 

വിലകുറച്ച് വിൽക്കൽ ലക്ഷ്യം; കേടായ പച്ചക്കറികളും പഴവർഗങ്ങളും നശിപ്പിച്ചു

മസ്കത്ത്: വിലകുറച്ച് വിൽക്കാനായി സംഭരിച്ചുവെച്ച കേടായ പച്ചക്കറികളും പഴവർഗങ്ങളും മസ്കത്ത് മുനിസിപ്പാലിറ്റി പിടികൂടി നശിപ്പിച്ചു. സീബ് പ്രദേശത്ത് വിദേശികളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് 300 പെട്ടിയിലധികം പച്ചക്കറികളും പഴവർഗങ്ങളും പിടിച്ചെടുത്തത്.

വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. താഴെ മോശം പഴവർഗങ്ങളും അതിനു മുകളിൽ നല്ലവയും വെച്ചാണ് ഇവർ പെട്ടി നിറച്ചിരുന്നത്. എന്നിട്ട് വഴിയരികിൽ കൊണ്ടുവെച്ച് കുറഞ്ഞ വിലയ്ക്ക് വിറ്റാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് മുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു. 

Tags:    
News Summary - Underselling objective; Damaged fruits and vegetables were destroyed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.