ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി​മാ​രു​ടെ യോ​ഗ​ത്തി​ൽ​നി​ന്ന്

ജി.​സി.​സി അ​തി​ർ​ത്തി​ക​ളി​ൽ ഏ​​കീ​​കൃ​​ത കോ​​വി​​ഡ്​ പ​​രി​​ശോ​​ധ​​ന

മ​സ്​​ക​ത്ത്​: ജി.​സി.​സി രാ​ഷ്​​ട്ര​ങ്ങ​ളി​ലെ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി​മാ​ർ ഒാ​ൺ​ലൈ​നി​ൽ യോ​ഗം ചേ​ർ​ന്നു. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്​​തു.

ജി.​സി.​സി രാ​ഷ്​​ട്ര​ങ്ങ​ളി​ലെ ക​ര, വ്യോ​മ, സ​മു​ദ്ര അ​തി​ർ​ത്തി​ക​ളി​ൽ ഏ​കീ​കൃ​ത പി.​സി.​ആ​ർ പ​രി​ശോ​ധ​ന​യ​ട​ക്കം പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​െൻറ സാ​ധ്യ​ത​ക​ൾ യോ​ഗം ച​ർ​ച്ച ചെ​യ്​​ത​താ​യി ഒൗ​ദ്യോ​ഗി​ക വാ​ർ​ത്ത ഏ​ജ​ൻ​സി അ​റി​യി​ച്ചു.

പ​രി​ശോ​ധ​ന​ക്ക്​ ഒ​പ്പം വൈ​റ​സ്​ വാ​ക്​​സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റും ഏ​കീ​ക​രി​ക്ക​ണ​മെ​ന്ന്​ യോ​ഗം ചൂ​ണ്ടി​ക്കാ​ണി​ച്ചു. യോ​ഗ​ത്തി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ ജി.​സി.​സി ആ​രോ​ഗ്യ മ​ന്ത്രി​മാ​രു​ടെ പാ​ന​ലി​ന്​ അ​നു​മ​തി​ക്കാ​യി സ​മ​ർ​പ്പി​ക്കും. തു​ട​ർ​ന്നാ​ണ്​ ഇ​തി​ന്​ അം​ഗീ​കാ​ര​മാ​വു​ക. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.