മസ്കത്ത്: 22 വര്‍ഷത്തെ പ്രവാസജീവിതത്തിന് ശേഷം കണ്ണൂര്‍ തലശ്ശേരി സ്വദേശി ഉസ്മാന് നാ ട്ടിലേക്ക് മടങ്ങുന്നു. തലശ്ശേരിക്കടുത്ത് സൈദാര്‍ പള്ളി ഗോപാൽപേട്ട സ്വദേശിയായ ഉസ്മ ാന് 1997ലാണ് മത്രയിലെ ‘ഖമിസിെൻറ’ കട എന്നറിയപ്പെടുന്ന സ്വദേശി ആയുർവേദ മരുന്ന് കടയിലേക്ക് ജോലിക്കെത്തിയത്. 18 വര്‍ഷത്തെ സൗദി പ്രവാസ ജീവിതത്തിന് ശേഷമാണ് ഒമാനിലേക്ക് വന്നത്. ശനിയാഴ്ച രാവിലെയുള്ള ഗോ എയർ ഫ്ലൈറ്റിനാണ് മടക്കം. നിര്ത്തിപ്പോകേണ്ടതില്ലെന്നും കടയില്‍ തുടരാനും നടത്തിപ്പുകാരായ മലയാളി മാനേജ്മെൻറും സ്പോണ്‍സറും പറയുന്നുണ്ട്. പക്ഷേ, കാലിന് വന്നുപെട്ട വേദന മൂലം ജോലിയില്‍ തുടരാനാവുന്നില്ല. ചികിത്സ കഴിഞ്ഞ് തിരികെ പോരാനും സ്പോണ്സര് സമ്മർദം ചെലുത്തുന്നുണ്ട്. എന്നാല്‍, ഇനിയുള്ള കാലം നാട്ടില്‍ തന്നെ കഴിയാനാണ് തീരുമാനമെന്ന് ഉസ്മാന് പറയുന്നു.
ഒമാനിലെ 22 വര്‍ഷത്തെ ജീവിതം വ്യക്തിപരമായി സന്തോഷം പകരുന്നതാണ്. ഒരിക്കൽപോലും ആരില്‍ നിന്നും മോശം അനുഭവമുണ്ടായിട്ടില്ല. പ്രായമായ സ്വദേശികള്‍ ദിവസവും ധാരാളമായി ആയുർവേദ മരുന്നിനായി എത്തുന്ന കടയിലെ ജോലി സംതൃപ്തിയോടെയാണ് ചെയ്തുപോന്നത്. അത്രക്ക് സ്നേഹസമ്പന്നരാണ് പഴയ തലമുറയിലെ സ്വദേശികള്‍. പ്രവാസംകൊണ്ട് കാര്യമായ സമ്പാദ്യമൊന്നും നേടാനായില്ലെങ്കിലും നാല് മക്കളെ നല്ല നിലയിൽ പഠിപ്പിക്കാനും അവരെ അല്ലലില്ലാതെ കഴിയാൻ പ്രാപ്തരാക്കാനും കഴിഞ്ഞതിലുള്ള സംതൃപ്തിയോടെയാണ് മടക്കമെന്നും ഉസ്മാനിക്ക പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.