മസ്കത്ത്: മലയാളി ക്രിക്കറ്റ് പ്രേമികൾക്കിടയിൽ സുപരിചിതമായ പേരാണ് വി.എസ്. ഷിജു. പ്രീമിയർ ഡിവിഷെൻറ ആദ്യ വർഷങ്ങളിൽ അസറൈൻ ക്രിക്കറ്റ് ടീമിെൻറ സ്പിൻ യന്ത്രം. ഒട്ടേറെ മത്സരങ്ങളിൽ അസറൈന് മുൻതൂക്കം നൽകിയ ബൗളിങ് പ്രകടനം.ട്വൻറി20 മത്സരങ്ങളിൽ ആദ്യ ഓവർ എറിയുന്ന അപൂർവം സ്പിന്നർമാരിൽ ഒരാൾ. ദേശീയ ടീമിെൻറ പടിവാതിൽക്കൽനിന്ന് പരിക്ക് കാരണം പിൻവാങ്ങേണ്ടി വന്ന ലെഫ്റ്റ് ആം സ്പിന്നർ. കൂടെ കളിച്ച അരുൺ പൗലോസും സിൻഡോ മൈക്കലും സനുത്ത് ഇബ്രാഹിമും ഒമാൻ ദേശീയ ടീമിെൻറയും റാം കുമാർ ഒമാൻ എ ടീമിെൻറയും ഭാഗമായപ്പോൾ അർഹതയുണ്ടായിട്ടും പരിക്ക് കാരണം മാറിനിൽക്കേണ്ടി വന്ന പ്രതിഭ. കോവിഡ് മഹാമാരിക്ക് പിറകെ അസറൈൻ ഈ വർഷം ക്രിക്കറ്റ് ടീം പിൻവലിച്ചതോടെ ഷിജുവിെൻറ കളിക്കളത്തിലെ ജീവിതം അവസാനിക്കേണ്ടതായിരുന്നു. പക്ഷെ വിട്ടു കൊടുക്കാൻ ഷിജു തയാറായിരുന്നില്ല. നാട്ടിൽ പോയി തിരിച്ചുവന്ന് എ.ആർ.ടി.ടി എന്ന ടീമിെൻറ ഭാഗമായി എ ഡിവിഷനിൽ കളി തുടരാൻ തീരുമാനിച്ചു. അർഹിച്ച അംഗീകാരം എന്നോണം ആദ്യ മത്സരത്തിൽതന്നെ അഞ്ച് വിക്കറ്റ് നേട്ടം. അതും അടുത്ത സുഹൃത്തുക്കൾ കളിക്കുന്ന ശക്തരായ സവാവി പവർ ടെക്കിനെതിരെ.
2010ൽ ഒമാനിലെത്തിയ ഈ തിരുവനന്തപുരത്തുകാരൻ കേരള അണ്ടർ 16, അണ്ടർ 19, അണ്ടർ 22, അണ്ടർ 25 എന്നീ ടീമുകൾക്കും കേരള യൂനിവേഴ്സിറ്റിക്കും വേണ്ടി കളിച്ചിട്ടുണ്ട്.2010-11 സീസൺ മുതൽ കഴിഞ്ഞ സീസൺ വരെ, പരിക്ക് കാരണം ഇടക്ക് കുറച്ചുകാലം മാറിനിൽക്കേണ്ടി വന്നതൊഴിച്ചുനിർത്തിയാൽ അസറൈൻ ടീമിെൻറ സ്ഥിരം മെംബറായിരുന്നു ഈ 34കാരൻ. ഷിജുവിെൻറ മികവിൽ സവാവി പവർ ടെക്കിനെതിരെ എ.ആർ.ടി.ടി ഒമ്പത് വിക്കറ്റിെൻറ ജയം നേടി. ആദ്യം ബാറ്റ് ചെയ്ത സവാവി 66 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ എ.ആർ.ടി.ടി 11.5 ഒാവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.