കു​ത്തി​വെ​പ്പെ​ടു​ക്കു​ന്ന റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്​​ഥ​ൻ 

വാ​ക്​​സി​നേ​ഷ​ൻ സൗ​ക​ര്യ​മൊ​രു​ക്കി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​

മ​സ്​​ക​ത്ത്​: റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അം​ഗ​ങ്ങ​ൾ​ക്ക്​ ​ജോ​ലി​ക്കി​ട​യി​ൽ ത​ന്നെ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി. എ​ല്ലാ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കും ഈ ​ഘ​ട്ട​ത്തി​ൽ വാ​ക്​​സി​ൻ ന​ൽ​കാ​നു​ള്ള നൽകാനാണിത്. മ​സ്​​ക​ത്ത്, മു​സ​ന്ദം, വ​ട​ക്ക​ൻ അ​ൽ ബാ​ത്തി​ന, തെ​ക്ക​ൻ അ​ൽ ബാ​ത്തി​ന, അ​ൽ ദ​ഖ്​​ലി​യ, അ​ൽ ബു​റൈ​മി വ​ട​ക്ക​ൻ അ​ൽ ശ​ർ​ഖി​യ്യ, തെ​ക്ക​ൻ അ​ൽ ശ​ർ​ഖി​യ്യ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം സൗ​ക​ര്യ​മൊ​രു​ക്കി​യ​താ​യി അ​ധി​ക​ൃ​ത​ർ അ​റി​യി​ച്ചു.

ഡിപ്ലോമ വിദ്യാർഥികളുടെ കുത്തിവെപ്പ്​ 80 ശതമാനം പിന്നിട്ടു

മസ്​കത്ത്​: 12ാം ക്ലാസ് ​(ജനറൽ ഡിപ്ലോമ) പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ കോവിഡ്​ പ്രതിരോധ കുത്തിവെപ്പ്​ 81 ശതമാനം പൂർത്തിയായതായി ആരോഗ്യ വകുപ്പ്​ അറിയിച്ചു. കഴിഞ്ഞ മാസം 26ന്​ ആരംഭിച്ച കുത്തിവെപ്പ്​ എല്ലാ ഗവർണറേറ്റുകളിലും സജീവമായി നടന്നുവരുന്നുണ്ട്​. മുക്കാൽ ലക്ഷത്തിലേറെ വരുന്ന വിദ്യാർഥികളിൽ 61,553 പേരും ഇതിനകം കുത്തിവെപ്പെടുത്തു. പരീക്ഷക്ക്​ ഹാജരാകുന്ന അധ്യാപകരും മറ്റു ജീവനക്കാരും കുത്തിവെപ്പെടുക്കുന്നുണ്ട്​.മസ്​കത്ത്​ ഗവർണറേറ്റിലാണ്​ ഏറ്റവും കൂടുതൽ വിദ്യാർഥികൾ വാക്​സിൻ സ്വീകരിച്ചത്​. 

Tags:    
News Summary - Vaccination Facility Moroccan Royal Oman Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.